കൈതക്കൽ കുടിവെള്ള പദ്ധതി ഉടൻ പൂർത്തീകരിക്കണം


Ad
കൈതക്കൽ കുടിവെള്ള പദ്ധതി ഉടൻ പൂർത്തീകരിക്കണം 
കൽപ്പറ്റ :കൈതക്കൽ കുടിവെള്ള പദ്ധതി ഉടൻ  പൂർത്തീകരിക്കണമെന്ന് കർമ്മസമിതി ആവശ്യപ്പെട്ടു .പനമരം പഞ്ചായത്തിലെ 9,11 വർഡുകളിൽ ഉൾപ്പെട്ട 360 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി 3 വർഷം മുമ്പ് ആരംഭിച്ച കൈതക്കൽ കുടിവെള്ള പദ്ധതിയിലൂടെ നാളിത് വരെ കുടിവെള്ളം ലഭ്യമായിട്ടില്ല. 
കുടിവെള്ളം  ലഭ്യമാക്കി വിതരണം ചെയ്യുന്നതിനായി പൈപ്പ് ലൈനിന്റെ പണി  തീർക്കാതെ കരാറുകാരൻ പണി അവസാനിപ്പിച്ചു , വീട്ടുകളിൽ ടാപ്പും മീറ്ററും വെച്ചങ്കിലും പലയിടത്തും പൈപ്പുമായി ബന്ധിപ്പിച്ചിട്ടില്ല . ഗുണഭോക്ത കമ്മിറ്റിയും പഞ്ചായത്ത് അധികാരികളും  പലപ്പോഴായി വെള്ളം ഉടൻ എത്തിക്കും എന്ന് പറഞ്ഞ് ഗുണഭോക്താക്കളെ വഞ്ചിക്കുകയാണ് .
360 കുടുംബങ്ങളിൽ നിന്നും 4000 രൂപ വീതം ഗുണഭോക്തൃ വിഹിതം വാങ്ങിയിട്ട് 3 വർഷം ആയിട്ടും കുടിവെള്ളം ലഭ്യമാക്കത്ത നിലവിലെ സമിതിയുടെയും ഗ്രാമ പഞ്ചായത്തിന്റെയും അനാസ്ഥക്കെതിരെ ഗുണഭോക്താക്കളുടെ നേതൃത്തത്തിൽ  11 അംഗ അക്ക്ഷൻ കമ്മറ്റി രൂപികരിച്ചു.
 ചെയർമാനായി സെമീർ കണിയാംകണ്ടി, 
വൈസ് ചെയർമാനായി 
സിറാജ് കൈതയക്കൽ,
കൺവീനർ
സലീം ദാരോത്ത്,
ജോയന്റ് കൺവീനർ
ഷാനവാസ് പുതിയടത്ത്, ഉക്കാസ് .ടി.എം. എന്നിവരെ തിരഞ്ഞെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *