April 26, 2024

ഓണക്കിറ്റിൽ പതിനഞ്ചിനം സാധനങ്ങൾ ; വിതരണം ശനിയാഴ്ച മുതൽ

0
N3024853866a019011c48ff9d925a313774743980c4e932d648d98d8bfe7f80f7b59ab2ab1.jpg

തിരുവനന്തപുരം; സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ശനിയാഴ്ച മുതല്‍. പായസ വിഭവങ്ങള്‍ ഉള്‍പ്പടെ 15 ഇനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റേഷന്‍ കടകള്‍ വഴി. റേഷന്‍ കാര്‍ഡുകളുടെ മുന്‍​ഗണാ ക്രമത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യുക

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 31നാണ് കിറ്റുകള്‍ ലഭിക്കുക. ആഗസ്റ്റ് 2, 3 തീയതികളിലും പിങ്ക് കാ‌ര്‍ഡിന് ആഗസ്റ്റ് 4 മുതല്‍ 7 വരെയും നീല കാര്‍ഡിന് ആഗസ്റ്റ് 9 മുതല്‍ 12 വരെയും വെള്ള കാര്‍ഡിന് ആഗസ്റ്റ് 13 മുതല്‍ 16 വരെയും കിറ്റുകള്‍ വിതരണം ചെയ്യും. ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 570 രൂപയുടെ കിറ്റാകും ലഭിക്കുക.പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളക്‌പൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയില്‍ ഒന്ന്, നെയ്യ്, ഉള്‍പ്പെടെയുള്ള വിഭവങ്ങളും ഉണ്ടാകും. പരിസ്ഥിതി സൗഹൃദമായി തുണി സഞ്ചിയിലാണ് സ്‌പെഷ്യല്‍ കിറ്റ് വിതരണത്തിനെത്തുക. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *