August 27, 2026

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിവാഹ സല്‍ക്കാരം; പോലീസ് കേസെടുത്തു

0
Screenshot_2021_0704_104446.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിവാഹ സല്‍ക്കാരം; പോലീസ് കേസെടുത്തു
കൽപ്പറ്റ: കൊവിഡ് മാനദണ്ഡം കാറ്റിൽ പറത്തി വിവാഹ സൽക്കാരം നടത്തിയതിൽ ഗൃഹനാഥനെതിരെ പോലീസ് കേസെടുത്തു. കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കര്‍ശന നിയന്ത്രണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് കൊണ്ട് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് വീട്ടില്‍ വെച്ച് മകന്‍റെ വിവാഹ സല്‍ക്കാരം സംഘടിപ്പിച്ച കൊക്കടവിലെ ഇബ്റാഹിമിനെ പ്രതിചേര്‍ത്ത് വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ കേരള എപ്പിഡമിക് ഡീസിസസ് ഓര്‍ഡിനനസ് റെഗുലേഷന്‍, 2021 പ്രകാരവും ഐ പി സി കേരള പോലീസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. 
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ട് സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഏത് തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെയും തുടര്‍ന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ ഐ പി എസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *