കമ്പമല എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികൾക്കും ജോലി നൽകണം ;മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ


Ad
കമ്പമല എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികൾക്കും ജോലി നൽകണം ;മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ
മാനന്തവാടി :കേരള വനവികസന കോർപ്പറേഷൻ്റെ കീഴിലുള്ള കമ്പമല ടി എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികൾക്കും ജോലി നല്കി സമരം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി മാനന്തവാടി താലുക്ക് കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. തൊഴിൽ നിഷേധത്തെ തുടർന്ന് ഏഴ് ദിവസമായി തൊഴിലാളികൾ സമരത്തിലാണ്. കോവിഡ് കാലത്ത് ജീവിക്കാൻ മറ്റ് മാർഗ്ഗമില്ലാത്തവരെയാണ് സർക്കാർ സ്ഥാപനം മാറ്റി നിർത്തി പിഡിപ്പിക്കുന്നത്. കമ്പമല തേയില തോട്ടത്തിലെ തൊഴിലാളികൾ വലിയ തോതിലുള്ള പ്രയാസങ്ങളാണ് നേരിടുന്നത്. താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തിയും ലയങ്ങൾ വാസയോഗ്യമാക്കിയും തൊഴിലാളികൾക്ക് ശമ്പളം പണമായി നേരിട്ട് നല്കിയും സമരം അവസാനിപ്പിക്കണമെന്നുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും ഐ.എൻ.ടി.യു.സിനിവേദനം നല്കി. അടിയന്തിര പരിഹാരം ഉണ്ടായില്ലങ്കിൽ സമരം ശക്തമാക്കുവാൻ യോഗം തീരുമാനിച്ചു. യുണിയൻ ജനറൽ സെക്രട്ടറി ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.ടി. കുഞ്ഞാപ്പ, പി.എസ്.രാജേഷ്, എസ്.ദേവൻരാജ്, ഗാന്ധി രാജ് എന്നിവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *