ടാബുകളും ഫോണുകളും കൈമാറി


Ad
ടാബുകളും ഫോണുകളും കൈമാറി 

കല്ലോടി : കല്ലോടി സെന്റ് ജോസഫ്സ് യു. പി സ്കൂളിലെ പി. ടി. എയും അധ്യാപകരും പൂർവവിദ്യാർത്ഥികളും വിദ്യാലയത്തിൽ നിന്നും വിരമിച്ച അധ്യാപകരും ചേർന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന നിർധന വിദ്യാർത്ഥികൾക്കായി ശേഖരിച്ച പഠനോപകരണങ്ങൾ പ്രധാനാധ്യാപകൻ സജി ജോണിന് കൈമാറി. ഓൺലൈൻ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന 20 കുട്ടികൾക്കാണ് ടാബുകളും ഫോണുകളും വാങ്ങി നൽകുന്നത്. പ്രധാനധ്യാപകനും അധ്യാപക-പി. ടി. എ പ്രതിനിധികളും ചേർന്ന് വീടുകളിലെത്തി വിദ്യാർത്ഥികൾക്ക് ഉപകരണങ്ങൾ കൈമാറാനാണ് തീരുമാനം.പി. ടി. എ പ്രസിഡന്റ്‌ സന്തോഷ്‌ ഒഴുകയിൽ, വൈസ് പ്രസിഡന്റ്‌ സിബി ആശാരിയോട്ട്, മദർ പി. ടി. എ പ്രസിഡന്റ്‌ സൗമ്യ രാജേഷ്,സീനിയർ അധ്യാപിക കാതറൈൻ സി തോമസ് എന്നിവർ സന്നിഹിതരായിരുന്നു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *