നെല്ലിയമ്പം ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണം: അഡ്വ. ടി സിദ്ദിഖ് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി


Ad
നെല്ലിയമ്പം ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണം:

അഡ്വ. ടി സിദ്ദിഖ് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ നെല്ലിയമ്പത്ത് നടന്ന വൃദ്ധദമ്പതികളുടെ കൊലപാതകകേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നെല്ലിയമ്പം കാവടം പത്മാലയത്തില്‍ കേശവന്‍, ഭാര്യ പത്മാവതി എന്നിവര്‍ കൊല ചെയ്യപ്പെട്ടിട്ട് ഒന്നരമാസം കഴിഞ്ഞിരിക്കുകയാണ്. ജൂണ്‍ 10ന് നടന്ന നാടിനെ നടുക്കിയ സംഭവത്തില്‍ ഇത്രയും ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. നിലവില്‍ മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ നിരവധി പേരെ ചോദ്യം ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ടെങ്കിലും പ്രതികളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുകയോ, കേസന്വഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുകയോ ചെയ്തിട്ടില്ല. ഇത് ബന്ധുക്കള്‍ക്കിടയിലും, പൊതുസമൂഹത്തിനിടയിലും അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതിനാല്‍ പ്രദേശവാസികളൊന്നാകെ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ ഇരട്ടക്കൊലപാതകകേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനും, കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനും വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എം എല്‍ എ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അഭ്യര്‍ത്ഥിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *