May 14, 2026

ജില്ലയില്‍ 666 പേര്‍ക്ക് കൂടി കോവിഡ് ; 665 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

0
070821_ts_covid-genetic_feat.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 666 പേര്‍ക്ക് കൂടി കോവിഡ് ; 665 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.15
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 666 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 493 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.15 ആണ്. 665 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77909 ആയി. 71430 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5494 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4075 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയൽ 62, പനമരം 53, കൽപ്പറ്റ 48, കോട്ടത്തറ, മേപ്പാടി, ബത്തേരി 38 വീതം, പൊഴുതന 37, മാനന്തവാടി 36, വെള്ളമുണ്ട 32, മുട്ടിൽ 29, നെന്മേനി 26, പുൽപ്പള്ളി, പടിഞ്ഞാറത്തറ 23 വീതം, പൂതാടി, മീനങ്ങാടി 20 വീതം, മൂപ്പൈനാട് 19, വൈത്തിരി, തിരുനെല്ലി, നൂൽപ്പുഴ 15 വീതം, കണിയാമ്പറ്റ 14, തരിയോട്, തവിഞ്ഞാൽ 13 വീതം, വെങ്ങപ്പള്ളി 11, തൊണ്ടർനാട്, എടവക പത്തു വീതം, മുള്ളൻകൊല്ലി സ്വദേശികളായ 7 പേരുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്‌ഥിരീകരിച്ചു.
*493 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 35 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 458 പേരുമാണ് രോഗമുക്തരായത്.
*1335 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (1.08.21) പുതുതായി നിരീക്ഷണത്തിലായത് 1335 പേരാണ്. 2010 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14510 പേര്‍. ഇന്ന് പുതുതായി 73 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4220 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 605772 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 593224 എണ്ണത്തിന്റെ ഫലം ലഭിച്ചു. 515315 പേര്‍ നെഗറ്റീവും 77909 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *