ബത്തേരിയിലെ കഞ്ചാവ് വേട്ട; രണ്ട് പേരെ കൂടി പ്രതിചേർത്തു


Ad
ബത്തേരിയിലെ കഞ്ചാവ് വേട്ട; രണ്ട് പേരെ കൂടി പ്രതിചേർത്തു

സുൽത്താൻ ബത്തേരി : കൊളഗപ്പാറ വട്ടത്തി മൂലയിലെ വീടിനുള്ളിൽ നിന്ന് ഒരു ക്വിന്റലിലേറെ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ട് പേരെ കൂടി പോലീസ് പ്രതിചേർത്തു. ബത്തേരി സ്വദേശി സി.സി ജോസ്, മനോജ് അപ്പാട് എന്നിവരെയാണ് കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വട്ടത്തിമൂല കോളനിയിലെ കെ. കൃഷ്ണൻകുട്ടിയെ വീട്ടിൽ കഞ്ചാവ് സൂക്ഷിക്കാൻ ഏൽപ്പിച്ചത് ഇവരാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അന്യ സംസ്ഥനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന ലഹരി മാഫിയ ആദിവാസികളെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളെ സ്വാധിനിച്ചും ഭീഷണിപ്പെടുത്തിയും അവരുടെ വീടുകളില്‍ കടത്തി കൊണ്ടു വരുന്ന കഞ്ചാവ് സൂക്ഷിച്ച് വെച്ച് വില്‍പ്പന നടത്തി വരികയാണ്. അത്തരത്തില്‍ സൂക്ഷിച്ചു വെച്ച ഗഞ്ചാവാണ് ഇന്നലെ പോലീസ് കൊളഗപ്പാറയില്‍ നിന്നും പിടിച്ചെടുത്തത്.  അറസ്റ്റിലായ കൃഷ്ണൻകുട്ടിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *