എൻഡോസൾഫാൻ പീഡിതർക്ക് നീതി ലഭ്യമാക്കണം: ജില്ലാ എൻഡോസൾഫാൻ പീഡിത ഐക്യദാർഢ്യ കൺവെൻഷൻ


Ad
എൻഡോസൾഫാൻ പീഡിതർക്ക് നീതി ലഭ്യമാക്കണം: ജില്ലാ എൻഡോ സൾഫാൻ പീഡിത ഐക്യദാർഢ്യ കൺവെൻഷൻ

കൽപ്പറ്റ: അധികാരത്തിന്റെ അഹന്തയും അവഗണനയും അവഹേളനവും നേരിടുന്ന കാസർഗോട്ടെ എൻഡോസൾഫാൻ പീഡിതർക്ക് അടിയന്തിരമായി നീതി ലഭ്യമാക്കണമെന്ന് വയനാട് ജില്ലാ എൻഡോ സൾഫാൻ പീഡിത ഐക്യദാർഢ്യ കൺവൻഷൻ ആവശ്യപ്പെട്ടു.സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകിയവർ മുഖം തിരിഞ്ഞ് നിൽക്കുകയാണിപ്പോൾ. കേരള സർക്കാറിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റേഷൻ കോർപ്പറേഷനാണ് മാരകമായ കീടനാശിനി ഹെലികോപ്ടറിലൂടെ തളിച്ചതും വായുവും വെളളവും മണ്ണും വിഷമയമാക്കിയതും തലമുറകളിലേക്ക് സംക്രമിക്കുന്ന ജനിതകവൈകല്യമടക്കമുള്ള പീഢനങ്ങൾക്ക് ഇടവരുത്തിയതും. ലോകമാകെ പ്രതിഷേധമുയർന്നതും കുപ്രസിദ്ധിയാർജിച്ചതുമാണ് എൻഡോ സൾഫാൻ ദുരന്തം. കേരളത്തിലെ പൊതു സമൂഹം ഒന്നടങ്കം പൊരുതിയാണ് ഇവർക്ക് പരിമിതമായ നീതിയെങ്കിലും ലഭ്യമാക്കിയത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ ഉടമകളായ കേരള സർക്കാറിന്ന് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ സാദ്ധ്യമല്ല. ഇരകൾക്ക് തക്കതായ നഷ്ടപരിഹാരവും സംരക്ഷണവും നൽകാൻ സർക്കാർ ബാധ്യസ്ഥമാണ്. അവർക്കും ഭാവിയിൽ ഇരകളാക്കപ്പെടുന്നവർക്കും അവരുടെ കുടുംബത്തിനും ആജീവനാന്ത സംരക്ഷണം നൽകാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ട്.
നീതിക്കു വേണ്ടി അമ്മമാർ വീണ്ടും തെരുവിലിറങ്ങുന്ന അവസ്ഥ കേരള സമൂഹത്തിന്ന് അപമാനമായി മാറുമെന്ന് കൺവൻഷൻ മുന്നറിയിപ്പു നൽകി. അവസാനത്തെ ഇരക്കും നീതി കിട്ടുന്നതു വരെ സമരം തുടരുക തന്നെ ചെയ്യുമെന്ന് എൻഡോ സൾഫാൻ പീഢന ജനകീയ മുന്നണി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മനുഷ്യാവകാശങ്ങൾ നേടുന്നതിനായി സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്ന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു .     
വെർച്വൽ യോഗത്തിൽ എൻ. ബാദുഷ അദ്ധ്യക്ഷത വഹിച്ചു. എൻ.എ.പി.എം സംസ്ഥാന ചെയർമാൻ പ്രഫ.കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. ജനകീയ മുന്നണി ചെയർമാൻ മുനീസ അമ്പലത്തറ, കൺവീനർ കുഞ്ഞികൃഷ്ണൻ അമ്പലത്തറ, സൂപ്പി പള്ളിയാൽ, വിനയകുമാർ അഴിപ്പുറത്ത് , ഡോ. ഇ.പി.മോഹൻദാസ് , ബാബു മൈലമ്പാടി, കെ.വി.പ്രകാശ്, വർഗ്ഗീസ് വട്ടേക്കാട്ടിൽ , മുഹമ്മദ് ഷറീഫ്, ബാബു മൈലമ്പാടി , എം ഗംഗാധരൻ , വേലായുധൻ കോട്ടത്തറ, ഡോ. മോഹനൻ , പി.കെ.റജി. ജോൺ മാസ്റ്റർ , ബഷീർ ആനന്ദ് ജോൺ , ഡോ. സുമ വിഷ്ണുനാഥ് എന്നിവർ പ്രസംഗിച്ചു. അഡ്വ. എ. ചാത്തുക്കുട്ടി രക്ഷാധികരിയും സുലോചനാ രാമകൃഷ്ണൻ ചെയർമാനും തോമസ് അമ്പലവയൽ കൺവീനറുമായി ഐക്യദാർഡ്യ സമിതി രൂപീകരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *