വിനോദ സഞ്ചാരകേന്ദ്രത്തിലെ ചീട്ടുകളിയും മദ്യപാനവും ; ജീ​വ​ന​ക്കാ​രോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ്


Ad
വിനോദ സഞ്ചാരകേന്ദ്രത്തിലെ ചീട്ടുകളിയും മദ്യപാനവും ; ജീ​വ​ന​ക്കാ​രോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് 

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ട കു​റു​വ വിനോദ സഞ്ചാരകേ​ന്ദ്രത്തിൽ ചീട്ടുകളിയും മദ്യപാനവും നടത്തിയ ജീ​വ​ന​ക്കാ​രോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി. പ​യ്യ​മ്പള്ളി​യി​ലെ ഡി​ടി​പി​സി കേ​ന്ദ്ര​ത്തി​ലെ ആ​റ് ജീ​വ​ന​ക്കാ​രോ​ടാ​ണ് ഡി​എംസി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. കു​റു​വ കേ​ന്ദ്ര​ത്തി​നു​ള്ളി​ലെ ഓ​ഫീ​സി​ല്‍ ചീ​ട്ടു​ക​ളി​ക്കു​ന്ന​തി​ന്‍റെ​യും ഓ​ഫീ​സി​ന് പു​റ​ത്ത് മ​ദ്യ​ക്കു​പ്പി​ക​ള്‍ കൂ​ട്ടി​യി​രി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്ത് വ​ന്നിരുന്നു. സം​ഭ​വ​ത്തി​ലു​ള്‍​പ്പെ​ട്ട താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​രോ​ടാ​ണ് ഇ​തു സം​ബ​ന്ധി​ച്ച്‌ ആ​റു ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നാ​വ​ശ്യ​പ്പെ​ട്ട​ത്. വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച ശേ​ഷം ഡി​എം​സി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെന്നും സൂചനയുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *