June 4, 2026

ജില്ലയില്‍ 676 പേര്‍ക്ക് കൂടി കോവിഡ് ; 675 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

0
070821_ts_covid-genetic_feat.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 676 പേര്‍ക്ക് കൂടി കോവിഡ് ; 675 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.89
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (5.08.21) 676 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 387 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.89 ആണ്. 675 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80331 ആയി. 72986 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6339 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4835 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
മേപ്പാടി 100, പൊഴുതന 82, അമ്പലവയല്‍ 47, തവിഞ്ഞാല്‍ 44, മാനന്തവാടി 28, കല്‍പ്പറ്റ 27, മുട്ടില്‍ 25, നെന്‍മേനി 23, പടിഞ്ഞാറത്തറ, വെള്ളമുണ്ട 22 വീതം, കോട്ടത്തറ, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, വൈത്തിരി 21 വീതം, പുല്‍പ്പള്ളി 20, മുള്ളന്‍കൊല്ലി, ബത്തേരി 19 വീതം, തിരുനെല്ലി 18, പൂതാടി 17, ഇടവക 16, മീനങ്ങാടി 15, നൂല്‍പ്പുഴ 13, പനമരം 12, തരിയോട് 11, കണിയാമ്പറ്റ 9, മൂപ്പൈനാട് 2 ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തുനിന്നും വന്ന ഒരു കര്‍ണാടക സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
*387 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 34 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 353 പേരുമാണ് രോഗമുക്തരായത്.
*1690 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (5.08.21) പുതുതായി നിരീക്ഷണത്തിലായത് 1690 പേരാണ്. 1169 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16878 പേര്‍. ഇന്ന് പുതുതായി 111 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3215 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 616440 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 606294 എണ്ണത്തിന്റെ ഫലം ലഭിച്ചു. 525963 പേര്‍ നെഗറ്റീവും 80331 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *