കളിമണ്‍ ഉത്പന്ന നിര്‍മ്മാണ വിപണന തൊഴിലാളികള്‍ക്ക് വായ്പാ


Ad
കളിമണ്‍ ഉത്പന്ന നിര്‍മ്മാണ വിപണന തൊഴിലാളികള്‍ക്ക് വായ്പാ 

കളിമണ്‍ ഉത്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തിലുള്‍പ്പെട്ട വ്യക്തികള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. കേരളസംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമവികസന കോര്‍പ്പറേഷനാണ് നിലവിലെ സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും കളിമണ്‍പാത്ര വിപണനത്തിനും വായ്പ നല്‍കുന്നത്. വായ്പ തുക പരമാവധി രണ്ട് ലക്ഷംരൂപയും പലിശ നിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവും ആണ്. 

അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉത്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18നും 55നും മദ്ധ്യേ. കുടുംബ വാര്‍ഷികവരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
അപേക്ഷാ ഫാറങ്ങള്‍, നിബന്ധനകള്‍, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ മാനേജിംഗ്ഡയറക്ടര്‍, കേരളസംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമവികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ തപാല്‍മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കണം
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *