September 23, 2026

ക്വാറന്റൈന്‍ ലംഘിച്ച കൊവിഡ് രോഗിക്കും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു

0
kerala-police.jpg
By ന്യൂസ് വയനാട് ബ്യൂറോ
ക്വാറന്റൈന്‍ ലംഘിച്ച കൊവിഡ് രോഗിക്കും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു 

അമ്പലവയൽ : കൊവിഡ് രോഗിയും സുഹൃത്തുക്കളും ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങിനടന്നതിനെതിരെ പോലീസ് കേസെടുത്തു. അമ്പലവയൽ ചാമകാലയിൽ ബിജു (40)നെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെയും സുഹൃത്തുക്കളെയും പോലീസും ആരോഗ്യവകുപ്പും നിര്‍ബന്ധിത നീരീക്ഷണത്തിലേക്ക് മാറ്റി. ഇക്കഴിഞ്ഞ തിങ്കളാഴ്ച കൊവിഡ് പോസിറ്റീവായ ബിജുവിന്റെ കൂടെ ബന്ധുവും സുഹൃത്തും ആയിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ ഇടക്കിടെ ടൗണില്‍ പോയിവരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികൾ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് എത്തി ഇവരെ നിർബന്ധിത നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്‌തു. ബിജുവിനെ ബത്തേരി സിഎഫ്എൽടിസി യിലേക്കും, പ്രൈമറി സമ്പര്‍ക്കത്തതിലുള്ള മറ്റ് രണ്ട്‌ പേരെ തോമാട്ടുചാലിലെ കേന്ദ്രത്തിലേക്കും കൊണ്ടുപോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *