കോവിഡ് പ്രതിരോധം; അവലോകന യോഗം ചേർന്നു


Ad
കോവിഡ് പ്രതിരോധം; അവലോകന യോഗം ചേർന്നു

മാനന്തവാടി : കോവിഡ്നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിനും രോഗികളുടെനിരക്ക് കുറക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നതിൻ്റെ 
ഭാഗമായി മാനന്തവാടി പോലിസ് സ്റ്റേഷൻ പരിധിയിലെ മാനന്തവാടി നഗരസഭയിലെയും എടവക പഞ്ചായത്തിലെയും ഭരണ സമിതിയുടെയും,വ്യാപാരികളുടെയും സംയുക്ത അവലോകന യോഗം ചേർന്നു.
മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ എസ് ഐ ബിജു ആൻ്റണി അദ്ധ്യ
ക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ പി വി എസ് മുസ എടവക പഞ്ചായത്ത് മെമ്പർ വിനോദ് തോട്ടത്തിൽ,അഡിഷനൽ എസ് ഐ നൗഷാദ്, കെ എച്ച് ആർ എ സംസ്ഥാന സെക്രട്ടറി പി ആർ ഉണ്ണികൃഷ്ണൻ,വ്യാപാരി വ്യവസായി സമതി ജില്ലാ സെക്രട്ടറി വി.കെ തുളസിദാസ് യൂണിറ്റ് സെക്രട്ടറി സന്തോഷ് ദ്വാരക, ബിനു കെ, വ്യാപാരി വ്യവസായി എകോപന സമിതി യുണിറ്റ് പ്രസിഡൻ്റ് മാരായ കെ ഉസ്മാൻ, വി .സിഅഷ്റഫ് എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *