മൊബൈൽ ഫോൺ വിതരണോദ്ഘാടനം നിർവഹിച്ചു


Ad
മൊബൈൽ ഫോൺ 
വിതരണോദ്ഘാടനം നിർവഹിച്ചു
മാനന്തവാടി:വരയാൽ വള്ളിത്തോട് കാപ്പാട്ടുമല പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഓൺലൈൻ പഠന സൗകര്യമില്ലാത്ത 26 ഓളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുന്നതിന് വേണ്ടി  വരയാലിലെ ടാഗോർ ഗ്രന്ധാലയം വായനശാല വിന്നേഴ്സ് ആട്സ് & സ്പോട്സ് ക്ലബ് കുരുന്നുകൾക്കൊപ്പം എന്ന പരിപാടിയിലൂടെ 13 മൊബൈൽ ഫോൺ വിതരണം ചെയ്തു.പ്രസ്തുത പരിപാടിയുടെ വിതരണോദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം എൽ എ ഒ ആർ കേളു നിർവഹിച്ചു .സമാപന ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോയ്സി ഷാജു നിർവഹിച്ചു.
നാല് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ  താലൂക്ക് ലൈബ്രറി പ്രസിഡന്റ് പി ടി സുഗതൻ മാസ്റ്റർ, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ്, ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ, തവിഞ്ഞാൽ പഞ്ചായത്ത് മുന്നാം വാർഡ് മെമ്പർ സുമത അച്ചപ്പൻ, നാലാം വാർഡ് മെമ്പറും വായനശാല രക്ഷാധികാരി കൂടിയായ TK അയ്യപ്പൻ, പേരിയ CHC യിലെ മെഡിക്കൽ ഓഫീസർ നീതു ചന്ദ്രൻ, പേരിയ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സജീവ് എൻ പി, വരയാൽ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ രാജേഷ് എൻ എസ്, പേരിയ സ്കൂൾ അധ്യാപിക അനീഷ പി കെ, വരയാൽ സ്കൂൾ പ്രധാനദ്ധ്യാപകൻ വി കെ സിദ്ധീഖ് മാസ്റ്റർ, വരയാൽ സ്കൂൾ അധ്യാപകൻ ജിബിൻ മാസ്റ്റർ, ടാഗോർ ഗ്രന്ധാലയം ഗൾഫ് കമ്മറ്റി ചെയർമാൻ സുനിൽ കുമാർ (കണ്ണൻ ), എക്സികുട്ടീവ് അംഗങ്ങളായ  സിദ്ധീഖ്, സുരേഷ് MS, സാജിർ, സബിത, ഷാബി, മനോജ്, ജൂബി,  ടോമി PJ, നിവേദ് സജീവൻ, സന്തോഷ് വി വി, സനൂപ്, സാവിയോ, എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *