വയനാട് മെഡിക്കൽ കോളേജിൽ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ഉടൻ ആരംഭിക്കണം; വേയ്വ്സ്


Ad
വയനാട് മെഡിക്കൽ കോളേജിൽ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ഉടൻ ആരംഭിക്കണം; വേയ്വ്സ്

മാനന്തവാടി: വയനാട് ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയെങ്കിലും അതിനോടനുബന്ധിച്ച് സ്പെഷ്യാ
ലിറ്റി വിഭാഗങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആരംഭിച്ചിട്ടില്ല. കോവിഡ് രോഗ ബാധിതരുടെ എണ്ണം അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തരമായി സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ പ്രവർത്തനമാരംഭിക്കാനും കൂടുതൽ ചികിത്സാ സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും വർധിപ്പിക്കാനും നടപടികൾ ഉണ്ടാകണം. ഈ വർഷം തന്നെ അംഗീകാരത്തിനു വേണ്ട നടപടികൾ പൂർത്തീകരിച്ച് മെഡിക്കൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകാനും നടപടികൾ സ്വീകരിക്കണമെന്ന് വേയ്വ്സ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. റുഖിയ പനമരം, പി.ആർ. ഉണ്ണികൃഷ്ണൻ, അബ്ദുൽ അസീസ് കൂളിവയൽ, റഹിയാനത്ത് പടിഞ്ഞാറത്തറ, കെ. ജയേന്ദ്രൻ, പി.കെ. മുരളീധരൻ, ജസ്റ്റിൻ ചെഞ്ചട്ടയിൽ, പി.കെ. അമീൻ, ബിജു മാത്യു, സന്തോഷ് തിരുനെല്ലി എന്നിവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *