June 3, 2026

മരം മുറിക്കുന്നതിനിടെ തൊഴിലാളി മരത്തില്‍ നിന്നു വീണു മരിച്ചു

0
IMG-20210808-WA0041.jpg
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: മരം മുറിക്കുന്നതിനിടെ തൊഴിലാളി മരത്തില്‍ നിന്നു വീണു മരിച്ചു. ശശിമല എ.പി.ജെ.നഗര്‍ കോളനിയിലെ ശശി (48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഇല്ലിച്ചുവട്ടില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മരം മുറിക്കുമ്പോഴായിരുന്നു അപകടം. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യാത്രമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: മീനാക്ഷി. മക്കള്‍: ശ്യാം, സൗമ്യ, സജിന്‍, ശരത്, സജിത്. മരുമക്കള്‍: റിന, ജിബിന്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *