June 4, 2026

കോവിഡ് പരിശോധനയ്ക്ക് തയ്യാറാകണം – ജില്ലാ കളക്ടർ

0
adeela.jpeg.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് പരിശോധനയ്ക്ക് തയ്യാറാകണം – ജില്ലാ കളക്ടർ

കൽപ്പറ്റ: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പരാമവധി ആളുകള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ലോക്ക് ഡൗണാകുമെന്ന ഭീതിയില്‍ പൊതുജനങ്ങള്‍ കോവിഡ് പരിശോധന നടത്തുന്നതിന് വിമുഖത പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. എത്രയും പെട്ടെന്ന് രോഗം കണ്ടെത്തിയാല്‍ കൂടുതല്‍ വ്യാപനം തടയാന്‍ കഴിയുമെന്നും പൊതുജനങ്ങളും, വാര്‍ഡ്തലത്തില്‍ മെമ്പര്‍മാരും, കൗണ്‍സിലര്‍മാരും, കുടുംബശ്രീ അംഗങ്ങളും വിഷയത്തിൽ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *