കുട്ടികൾക്കുള്ള ധീരതാ അവാർഡിന് അപേക്ഷിക്കാം


Ad
കുട്ടികൾക്കുള്ള ധീരതാ അവാർഡിന് അപേക്ഷിക്കാം
കൽപ്പറ്റ: കുട്ടികൾക്കായുള്ള ധീരതാ പ്രവർത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി ( ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ) നൽകുന്ന ദേശീയ- ധീരത അവാർഡിനും, സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാന അവാർഡിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നൽകണം. സംഭവം നടക്കുമ്പോൾ ആറിനും പതിനെട്ട് വയസ്സിനുമിടക്ക് പ്രായമുള്ള അർഹരായ കുട്ടികളാണ് അപേക്ഷിക്കേണ്ടത്. സാമൂഹ്യ തിന്മകൾ, മറ്റ് കുറ്റകൃത്യങ്ങൾ ഇവയ്ക്കെതിരായ അപ്രതീക്ഷിത അപകട സന്ധിയിൽ നിന്നും സ്വന്തം ജീവന് അപകടവും, ഗുരുതരമായ പരിക്കുകൾ പറ്റുന്നതൊന്നും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് ആസ്പദമായ സംഭവങ്ങൾക്കാണ് അവാർഡ്.2020 ജൂലൈ 1നും 2021 സെപ്റ്റംബർ 30 നും ഇടക്കായിരിക്കണം സംഭവം. സ്വർണ്ണം, വെള്ളി മെഡലുകൾ സർട്ടിഫിക്കറ്റുകൾ ,എന്നിവക്ക് പുറമേ ഒരു ലക്ഷം രൂപ ക്യാഷ് അവാർഡുള്ള ഭരത് അവാർഡ്, 75000 രൂപ വീതമുള്ള മാർക്കണ്ഡേയ, ശ്രവൺ, പ്രഹ്ലാദ്, ഏകലവ്യ അഭിമന്യു എന്നീ പേരുകളിലുള്ളതും, നാല്പതിനായിരം രൂപയുടെ ജനറൽ അവാർഡുകളുമടക്കം 25 ദേശീയ ബഹുമതികളാണ് ദേശീയതലത്തിൽ നൽകുന്നത്. മെഡലും അവാർഡിനു പുറമെ അർഹത നേടുന്ന കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവും തുടർന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയർ വഹിക്കും. ജേതാക്കൾക്ക് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. അപേക്ഷകരെ സംസ്ഥാന ശിശുക്ഷേമ സമിതി നൽകുന്ന സംസ്ഥാന ധീരതാ അവാർഡിന് പരിഗണിക്കുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.ഫോൺ :04712324932,2329932.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *