September 4, 2026

വിഷരഹിത പച്ചക്കറികളുമായി കൃഷിവകുപ്പിന്റെ ഓണ ചന്തകള്‍

0
t.1.727720.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിഷരഹിത പച്ചക്കറികളുമായി കൃഷിവകുപ്പിന്റെ ഓണ ചന്തകള്‍

 
കൽപ്പറ്റ: ഓണത്തിന് വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും ജില്ലയില്‍ 47 ഓണ ചന്തകള്‍ തുറക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 37 ചന്തകളും വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ 5 ചന്തകള്‍ വീതവും എല്ലാ പഞ്ചായത്തുകളിലുമായി പ്രവര്‍ത്തിക്കും.
 വിപണി സംഭരണ വിലയെക്കാള്‍ പത്ത് ശതമാനം അധിക തുക നല്‍കി കര്‍ഷകരില്‍ നിന്നു പച്ചക്കറികള്‍ സംഭരിച്ച് വിപണി വിലയേക്കാള്‍ മുപ്പത് ശതമാനം വിലക്കുറവിലാണ് വിപണനം ചെയ്യുക. ജൈവ രീതിയില്‍ ഉല്‍പ്പാദിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് ഇരുപത് ശതമാനം അധിക വില നല്‍കി പത്ത് ശതമാനം കുറവില്‍ വില്‍ക്കും. പ്രാദേശികമായി കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഓരോ വിപണിയിലും സംഭരിക്കും. പ്രാദേശികമായി ലഭ്യമല്ലാത്ത പച്ചക്കറികള്‍ ഹോര്‍ട്ടി കോര്‍പ്പില്‍ നിന്നും സംഭരിച്ച് വിതരണം ചെയ്യും. ഹോര്‍ട്ടികോര്‍പ്പ് 43 ടണ്‍ പച്ചക്കറികള്‍ ഓണ വിപണിയിലൂടെ വിതരണം ചെയ്യും. ആഗസ്റ്റ് 17 മുതല്‍ 20 വരെയാണ് ഓണ വിപണികള്‍ സംഘടിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *