കാ​സ​ർ​കോ​ട്ടു​നി​ന്ന്​ കന്യാ​കു​മാ​രി​യിലേ​ക്ക് ഒരു കാൽനടയാത്ര ….!


Ad
കാ​സ​ർ​കോ​ട്ടു​നി​ന്ന്​ കന്യാ​കു​മാ​രി​യിലേ​ക്ക് ഒരു കാൽനടയാത്ര ….!
കൽപ്പറ്റ: വേറിട്ട സഞ്ചാര രീതിയിലൂടെ കാ​സ​ർ​കോ​ട്ടു​നി​ന്ന്​ കന്യാ​കു​മാ​രി​യിലേ​ക്ക്​ നടന്ന് യാത്ര ചെയ്യുന്ന മലപ്പുറം പാ​ണ്ടി​ക്കാ​ട്​ സ്വദേശികളായ യുവാക്കൾ ശ്രദ്ധ നേടുന്നു. ‘കേ​ട്ട​റി​ഞ്ഞ നാ​ട്ടി​ലൂ​ടെ ക​ണ്ട​റി​യാ​ൻ ഒ​രു കാൽ​ന​ട​യാ​ത്ര’ എന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​ 
വയനാട്ടിലെത്തി നിൽക്കുകയാണ്. 20കാരായ മലപ്പുറം കു​റ്റി​പ്പു​ളി സ്വ​ദേ​ശി സ​ഫ്​​വാ​ൻ , കി​ഴ​ക്കേ പാ​ണ്ടി​ക്കാ​ട്​ സ്വ​ദേ​ശി സ​ഹ​ദ്​ എന്നിവ​രാ​ണ്​ കാ​ൽ​ന​ട​യാ​യി സ​ഞ്ചാ​ര​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജി​ല്ല​ക​ളെ​യും തൊ​ട്ട​റി​ഞ്ഞ്, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും സന്ദർ​ശി​ച്ചാ​ണ്​ യാ​ത്ര. 
ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ കാ​സ​ർ​കോ​ട്ടു​നി​ന്ന്​ തു​ട​ങ്ങി​യ യാത്രയിൽ ശ​നി​യാ​ഴ്​​ചയാണ് ഇരുവരും ജില്ലയിലെത്തിയത്. ഞാ​യ​റാ​ഴ്​​ച മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ​യി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ഇ​വർ തിങ്കളാഴ്ച കൽപ്പറ്റയിലാണ് താമസിച്ചത്. ഒ​രു മാ​സം​കൊ​ണ്ട്​ ക​ന്യാ​കു​മാ​രി​യി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.
സമൂഹമാധ്യമങ്ങളിലൂടെ നടന്നുനീങ്ങുന്ന പാതകൾ ഓരോന്നും പോസ്റ്റ് ചെയ്യുമ്പോൾ പ്രദേശത്തുള്ളവർ തേടിയെത്തി ഭക്ഷണവും താമസസൗകര്യവും ഒരുക്കാറുണ്ടെന്ന് ഇവർ പറയുന്നു. ജില്ലയിൽ ഉള്ളവർ നല്ല രീതിയിൽ സഹായിച്ചെന്നും മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനം നൽകിയെന്നും ഇവർ പറയുന്നു. വ്യാ​ഴാ​ഴ്​​ച രാ​ത്രി ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ്​ പൊലീ​സാ​ണ്​ ഇവർക്ക് സൗ​ജ​ന്യ താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. വയനാട്ടിലെത്തിയപ്പോൾ ആദ്യ ദിവസം തലപ്പുഴയിൽ മാധ്യമ പ്രവർത്തകനായ ഹാഷിം മുഹമ്മദിൻ്റെ വീട്ടിലും രണ്ടാം ദിവസം കൽപ്പറ്റയിലെ മാധ്യമ പ്രവർത്തകനായ പി.എസ്.അർജുൻ്റെ റൂമിലുമാണ് താമസ സൗകര്യമൊരുക്കിയത്. 
മു​മ്പ്​ സൈ​ക്കി​ളി​ൽ ഒ​രു​പാ​ട് യാ​ത്ര​ക​ൾ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് കാ​ൽ​ന​ട​യാ​ത്ര ന​ട​ത്തു​ന്ന​ത്. മ​ഞ്ചേ​രി ഏ​റ​നാ​ട് നോ​ള​ജ് സി​റ്റിയിലെ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും.
കന്യാകുമാരിയെന്ന ദൗത്യം പൂർത്തിയായാൽ ഒരിടവേളക്ക് ശേഷം ലഡാക്കിലേക്ക് നടക്കാനാണ് ഇരുവരുടെയും തീരുമാനം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *