August 11, 2026

നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഡീലര്‍മാര്‍, പിഴയീടാക്കി മോട്ടോര്‍ വാഹന വകുപ്പ്

0
mvd-copy.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഡീലര്‍മാര്‍, പിഴയീടാക്കി മോട്ടോര്‍ വാഹന വകുപ്പ്

കൽപ്പറ്റ: മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ച് വില്‍ക്കാത്തതും രജിസ്റ്റര്‍ ചെയ്യാത്തതുമായ വാഹനം ഓഡോമീറ്ററില്‍ കൃത്രിമം കാട്ടി നിരത്തിലിറക്കിയ ഡീലറിന് ഒരു ലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്. വയനാട് എന്‍ഫോഴ്സ്മെന്റ് വിഭാഗം. മലപ്പുറത്ത് നിന്നും ക്ലസ്റ്റര്‍ മീറ്റര്‍ ഫ്യൂസ് മാറ്റി വയനാട്ടിലേക്ക് കൊണ്ട് വന്ന വാഹനത്തിനാണ് പിഴയീടാക്കിയത്. ഡീലര്‍മാര്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് നിയമ വിരുദ്ധമാണ്. വാഹനം ഉപഭോക്താവിന് കൈമാറുമ്പോള്‍ ഡീലര്‍മാര്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കണമെന്നാണ് നിലവിലെ ചട്ടം. എന്നാല്‍ വാഹന ഡീലര്‍മാര്‍ പലപ്പോഴും പാലിക്കാറില്ല. വാഹന ഉപഭോക്താക്കളില്‍ നിന്നും നിരന്തരമായ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ കെ.കെ സുരേഷ് കുമാര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *