April 19, 2024

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം; കെ എസ് ടി യു നില്‍പ്പ് സമരം നടത്തി

0
Img 20210812 Wa0034.jpg
വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം; കെ എസ് ടി യു നില്‍പ്പ് സമരം നടത്തി
കല്‍പ്പറ്റ: കോവിഡ് കാലഘട്ടത്തില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പിന്തുണ കിട്ടാത്തതിലും അധ്യാപക ദ്രോഹ നടപടികളിലും പ്രതിഷേധിച്ച് കെ എസ് ടി യു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിനു മുമ്പില്‍ നില്‍പ്പ് സമരം നടത്തി. ഓണ്‍ലൈന്‍ പഠനോപകരണങ്ങളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കി, മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയും, ഓണ്‍ലൈന്‍ ക്ലാസെടുക്കേണ്ട അധ്യാപകരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് നിര്‍ത്തലാക്കിയും അധ്യാപകര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കണമെന്ന് സമരത്തില്‍ ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്‍ഷനിലെ രാഷ്ട്രീയക്കളി അവസാനിപ്പിക്കുക, നിയമനത്തീയതി മുതല്‍ അധ്യാപകര്‍ക്ക് അംഗീകാരവും ശമ്പളവും നല്‍കുക, പ്രൈമറി എച്ച് എം മാരെ ഉടന്‍ നിയമിക്കുക. സര്‍വീസിലുള്ളവരെ കെ- ടെറ്റില്‍ നിന്ന് ഒഴിവാക്കുക, കായികാധ്യാപക-സ്‌പെഷ്യലിസ്റ്റ് അധ്യാപക പ്രശ്‌നങ്ങള്‍, ഭാഷാധ്യാപക പ്രശ്‌നങ്ങള്‍, ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും, മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍ കരീം സമര പ്രഖ്യാപനം നടത്തി. മുന്‍ സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി പി പി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ പി ഷൗക്ക്‌മോന്‍ അധ്യക്ഷതയും, ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ സ്വാഗതവും ആശംസിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഇ ടി റിഷാദ്, സബ് ജില്ലാ പ്രസിഡന്റുമാരായ, ഷാനവാസ് കെ, ഹഫീസു റഹ്മാന്‍, സബ് ജില്ലാ സെക്രട്ടറിമാരായ നാസര്‍ മാസ്റ്റര്‍, നിസാമുദ്ദീന്‍, കെ നസീര്‍, എം യു ലത്വീഫ്, സി കെ നൗഫല്‍, സി അഷ്‌റഫ്, നോണ്‍ അപ്രൂവഡ് ടീച്ചേര്‍സ് പ്രതിനിധി അസ്്‌ലം ഗസ്സാലി എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *