September 26, 2026

സുല്‍ത്താന്‍ ബത്തേരി ഡി.വൈ.എസ്.പി വി.വി ബെന്നിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള ബഹുമതി

0
IMG-20210812-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി ഡി.വൈ.എസ്.പി വി.വി ബെന്നിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള ബഹുമതി

കല്‍പ്പറ്റ: അന്വേഷണ മികവിന് രാജ്യത്തെ പൊലിസ് ഓഫിസര്‍മാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുന്ന മെഡലിന് സുല്‍ത്താന്‍ ബത്തേരി ഡി.വൈ.എസ്.പി വി.വി ബെന്നി അര്‍ഹനായി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ബെന്നി 2003ല്‍ പാനൂര്‍ എസ്.ഐ ആയാണ് സര്‍വീസ് ആരംഭിച്ചത്. കാസര്‍ഗോഡ്, കതിരൂര്‍ എന്നിവിടങ്ങളിലും എസ്.ഐ ആയി. തുടര്‍ന്ന് 2010ല്‍ സി.ഐ ആയി സ്ഥാനക്കയറ്റം കിട്ടിയ ബെന്നി കണ്ണൂര്‍ സിറ്റി, കാസര്‍ഗോഡ്, കുറ്റ്യാടി, പാനൂര്‍, തൃശൂര്‍, കോട്ടക്കല്‍, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ സേവനം ചെയ്തു. അതിന് ശേഷം 2020ല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം കിട്ടി. കോഴിക്കോട് ക്രൈംബ്രാഞ്ചില്‍ ഡിവൈ.എസ്.പിയായി തുടങ്ങിയ അദ്ദേഹം നിലമ്പൂര്‍ ഡിവൈ.എസ്.പിയായും സേവനമനുഷ്ടിച്ചതിന് ശേഷമാണ് സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പിയാവുന്നത്. നിലവില്‍ മുട്ടില്‍ മരംമുറി അടക്കമുള്ള കേസുകള്‍ അന്വേഷിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കൂരാച്ചുണ്ടിലെ കര്‍ഷക ദമ്പതികളായ വി.വി വര്‍ക്കിയുടെയും മേരിയുടെയും മകനാണ്. അധ്യാപികയായ ബെറ്റ്‌സിയാണ് ഭാര്യ. വിദ്യാര്‍ഥികളായ അബിന്‍, അഡോണ്‍ എന്നിവര്‍ മക്കളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *