April 18, 2024

കാഞ്ഞിരത്തിനാൽ ജോർജ്ജ് ഭൂമി പ്രശ്നം; സമരം ശക്തിപ്പെടുത്തുമെന്ന് സമര സമിതി

0
Img 20210813 Wa0008.jpg
കാഞ്ഞിരത്തിനാൽ ജോർജ്ജ് ഭൂമി പ്രശ്നം;

സമരം ശക്തിപ്പെടുത്തുമെന്ന് സമര സമിതി

കൽപ്പറ്റ: കാഞ്ഞിരത്തിനാൽ ജോർജ്ജിന്റെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് കുടുംബം കലക്റ്ററേറ്റ് പടിക്കൽ ആരംഭിച്ച സമരം ആറ് വർഷം പൂർത്തിയാവുകയാണ്. നീതി കിട്ടില്ലായെന്ന് ഉറപ്പായ ജോർജ്ജും കുടുംബവും ജീവിതം അവസാനിപ്പിക്കാനുള്ള നിയമപരമായ സമ്മതത്തിന് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അപേക്ഷ നൽകിയിരിക്കുകയാണ്. നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്ത നീതിനിഷേധവും സംസ്ഥാനത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനവുമാണ് ഈ കുടുംബം നേരിട്ടത്. അവസാനമായി നിയമസഭാ പെറ്റീഷൻസ് കമ്മറ്റിയുടെ റിപ്പോർട്ട് വന്ന് വർഷം കഴിഞ്ഞിട്ടും സർക്കാർ പ്രശ്നം പരിഹരിച്ചില്ല. പകരം ഭൂമി നൽകാമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഈ കുടുംബത്തിന് നൽകാൻ ജില്ലയിൽ ഭൂമി ലഭ്യമല്ലായെന്ന് മാത്രമല്ല കേരള ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം ഭൂമി പതിച്ച് നൽകാൻ കഴിയില്ലായെന്നുമാണ് കലക്റ്റർ സർക്കാറിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. നീതി കിട്ടാനുള്ള എല്ലാ വഴികളും അടക്കുന്നുവെന്ന് മനസ്സിലാക്കിയാണ് സമരത്തോടൊപ്പം ജീവിതവും അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് കുടുംബത്തെ എത്തിച്ചത്. ജോർജ്ജിന്റെ മക്കൾ കൊടിയ ദാരിദ്ര്യത്തിലും പട്ടിണിയിലുമാണ് കഴിയുന്നത്.
ഉടനടി പ്രശ്ന പരിഹാരമുണ്ടാവുന്നില്ലെങ്കിൽ സംസ്ഥാനത്തെ കർഷക സംഘടനകളെയും സാമൂഹിക-സാംസ്ക്കാരിക സംഘടനകളെയും ബഹുജനങ്ങളെയും അണിനിരത്തിയുള്ള ശക്തമായ സമര പരിപാടികൾക്ക് അടുത്ത ദിവസം രൂപം നൽകുന്നതാണെന്ന് സമരസമിതി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതിന്റെ ഭാഗമായി ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആഗസ്ത് 15 ന് സമരപന്തലിൽ പ്രവർത്തകർ ഒത്തുചേരുന്നതാണ്. അഡ്വ. വി.ടി. പ്രദീപ് കുമാർ, ഗഫൂർ വെണ്ണിയോട്, പി.പി.ഷൈജൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *