കൽപ്പറ്റ സർവീസ് സഹകരണ ബേങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 17 ന്


Ad
കൽപ്പറ്റ സർവീസ് സഹകരണ ബേങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 17 ന് 

കൽപ്പറ്റ: സംസ്ഥാനത്തെ ഏറ്റവും ആദ്യത്തെ സഹകരണ ബാങ്കുകളിൽ ഒന്നാണ് കൽപ്പറ്റ സർവീസ് സഹകരണ ബേങ്ക്. 1921ൽ ഐക്യ നാണയ സംഘമായി ആരംഭിച്ചതാണ് ഈ ബേങ്ക്. വിപുലമായ രീതിയിൽ സഹകരണ പ്രസ്ഥാനവും സഹകരണച്ചട്ടങ്ങളുമെല്ലാം രൂപപ്പെടുന്നതിനും വളരെ മുമ്പ് പരസ്പര സഹകരണത്തിൽ അധിഷ്ഠിതമായ സാമൂഹ്യ വികസനമെന്ന കാഴ്ചപ്പാടോടെയാണ് ഈ സംഘം പ്രവർത്തനമാരംഭിച്ചത്. ബാങ്കിന് നിലവിൽ കൽപ്പറ്റ നഗരസഭയിൽ നാല് ബ്രാഞ്ചുകളും നാൽപ്പതിലധികം ജീവനക്കാരും മുപ്പതിനായിരത്തിലധികം അംഗങ്ങളുമുണ്ട്
2021 ബാങ്കിന്റെ ശതാബ്ദിയാണ് ഡിസംബർ 31 വരെ നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്കാണ് തീരുമാനമെടുത്തിട്ടുള്ളത്. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ വ്യത്യസ്ത മേഖലകളിലുള്ളവരുടെ സംഗമങ്ങൾ, ആദരിക്കലുകൾ, മത്സരങ്ങൾ എന്നിവയെല്ലാം സംഘടിപ്പിക്കുന്നുണ്ട്.
വിപുലീകരിക്കുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള പദ്ധതികളും നടപ്പിലാക്കും. നഗരസഭയിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും എല്ലാ വിഭാഗം ആളുകൾക്കും ആശ്രയിക്കാവുന്ന ഒന്നായി ബാങ്കിനെ മാറ്റിയെടുക്കും.
കാർഷിക മേഖലയിൽ സർവതോന്മുഖമായ വികസനത്തിന് നിരവധി സ്കീമുകൾ ബാങ്ക് നടപ്പിലാക്കുന്നു. താരതമ്യേന കുറഞ്ഞ പലിശ ഈടാക്കിക്കൊണ്ടാണ് മിക്ക പദ്ധതികളുമുള്ളത്. കാർഷിക ആവശ്യങ്ങൾക്ക് മൂന്നു ലക്ഷം രൂപ വരെ പലിശരഹിത വായ്പയും നൽകുന്നു. വിദ്യാഭ്യാസ പ്രാത്സാഹനത്തിന് പലിശരഹിത വായ്പകൾക്കു പുറമെ ബാങ്ക് തന്നെ പലയിടത്തും ഉപാധിരഹിത സഹായങ്ങളും നൽകിപ്പോരുന്നു. ആരോഗ്യരംഗത്ത് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നൽകിയ അൾട്രാസൗണ്ട് സ്കാനിംഗിനുള്ള വിപുലമായ ഉപകരണസൗകര്യങ്ങൾ മുതൽ ജീവിതശൈലി രോഗ നിയന്ത്രണങ്ങൾക്കായുള്ള വഴികാട്ടി സെന്ററിലേക്ക് നൽകിയ കുടിവെള്ള സംവിധാനങ്ങൾ വരെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഭവനരഹിതർക്ക് വീടുനൽകാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ചു പ്രവർത്തനമാരംഭിച്ച് മികച്ച വിജയം നേടിയ ഒട്ടനവധി സംരംഭകരുണ്ട്. 
ശതാബ്ദി ആഘോഷങ്ങൾക്കായി രാഹുൽ ഗാന്ധി എം പി, എം വി ശ്രേയാംസ് കുമാർ എം പി, ടി സിദ്ദിഖ് എം എൽ എ, പി ഗഗാറിൻ, സി കെ ശശീന്ദ്രൻ, ടി സുരേഷ് ചന്ദ്രൻ എന്നിവർ രക്ഷാധികാരികളായി സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ കയംതൊടി മുജിബ് ചെയർമാനും ബാങ്ക് വൈസ് പ്രസിഡണ്ട് കെ ബിജുജൻ വർക്കിംഗ് ചെയർമാനും ബാങ്ക് സെക്രട്ടറി എം പി സജോൺ ജനറൽ കൺവീനറുമാണ്.
ശതാബ്ദി ആഘോഷങ്ങൾ ആഗസ്റ്റ് 17-ന് 4 മണിക്ക് സഹകരണ വകുപ്പു മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും രാഷ്ട്രീയ സാമൂഹ്യ സഹകരണ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ഫേസ് ബുക്കിലും ചടങ്ങ് ലൈവ് ആയി സംപ്രേഷണം ചെയ്യും.
ടി. സുരേഷ് ചന്ദ്രൻ, ഇ.കെ. ബിജുജൻ, എം.പി. സജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *