May 15, 2026

രേഖകളില്ലാതെ കൊണ്ടുവന്ന 35 ലക്ഷത്തോളം രൂപ പിടികൂടി

0
IMG-20210813-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
രേഖകളില്ലാതെ കൊണ്ടുവന്ന 35 ലക്ഷത്തോളം രൂപ പിടികൂടി

മാനന്തവാടി: രേഖകളില്ലാതെ കൊണ്ടുവന്ന 34,97,500 രൂപ അതിർത്തി ചെക്ക് പോസ്റ്റിൽ നിന്നും പിടികൂടി.
കേരള അതിർത്തിയായ തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നും ഇന്നലെ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയിലാണ് പണം പിടികൂടിയത്. കർണാടക ഭാഗത്തു നിന്ന് വന്ന കെ എ 22 എം ബി 8538 നമ്പർ ഹ്യുണ്ടായി കാറിൽ നിന്നുമാണ് 
രേഖകളില്ലാത്ത നിലയിൽ കണ്ടെത്തിയ പണം പിടികൂടിയത്. പണവും, വാഹനവും പ്രതിയേയും തുടർ നടപടികൾക്കായി തിരുനെല്ലി പോലീസിൽ ഹാജരാക്കി.
പ്രിവൻ്റീവ് ഓഫീസർ പി കെ പ്രഭാകരൻ, സിവിൽ എക്സൈസ് ഓഫീസർ സന്തോഷ് കോമ്പ്ര കണ്ടി, സിവിൽ പോലീസ് ഓഫീസർ രോഹിത്ത് എന്നിവർ ചേർന്നാണ് പണവും വാഹനവും പിടികൂടിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *