കാഞ്ഞിരത്തിനാൽ ജോർജ്ജ് ഭൂസമരം ശക്തമാക്കുന്നു


Ad
കാഞ്ഞിരത്തിനാൽ ജോർജ്ജ് ഭൂസമരം ശക്തമാക്കുന്നു; കലക്ടറേറ്റ് പടിക്കൽ .ഐക്യദാർഢ്യ സമരം നടത്തി

കല്പറ്റ: കാഞ്ഞിരത്തിനാൽ ജോർജ്ജിൻ്റെ കുടുംബം 2015 ആഗസ്ത് 15 ന് കലക്റ്ററേറ്റ് പടിക്കൽ ആരംഭിച്ച സമരം ആറ് വർഷം പൂർത്തിയായിരിക്കുകയാണ്. ഇന്ന് വരെ കുടുംബത്തിന് നീതി കിട്ടിയിട്ടില്ല. അതുകൊണ്ട് സമരമിരിക്കുന്ന ജെയിംസും കുടുംബവും ജീവിതം അവസാനിപ്പിക്കാനുള്ള നിയമപരമായ സമ്മതത്തിന് രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അപേക്ഷ നൽകിയിരിക്കു
കയാണ്. ഈ സാഹചര്യത്തിൽ സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി അഡ്വ. വി.ടി.പ്രദീപ് കുമാർ ചെയർമാനും പി.പി.ഷൈജിൽ കൺവീനറും ഗഫൂർ വെണ്ണിയോട് ട്രഷററും പി.ടി.ജോൺ രക്ഷാധികാരിയുമായി ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ അടുത്ത മാസം ഡൽഹി കേരള ഹൗസിന് മുന്നിൽ ശക്തമായ കർഷക സമരം ആരംഭിക്കുന്നതാണ്. അതിൻ്റെ ഭാഗമായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൻ സെപ്റ്റംബർ 12ന് കാഞ്ഞിരത്തിനാൽ കുടുംബത്തെ സന്ദർശിക്കുകയും കല്പറ്റയിൽ കൺവെൻഷനും നടത്തുന്നതാണ്. ഗഫൂർ വെണ്ണിയോടിൻ്റെ അധ്യക്ഷതയിൽ ഇന്ന് സമരപന്തലിൽ നടത്തിയ ഐക്യദാർഡ്യ സമരം അഡ്വ.വി.ടി.പ്രദീപ് കുമാർ ഉൽഘാടനം ചെയ്യുകയും പി.ടി.ജോൺ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ഷഹർബാനു, എം.ജെ.ചാക്കോ , ജോസ് പുന്നക്കൽ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *