അംഗത്വ മാസാചരണത്തിന് തുടക്കമായി


Ad
ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗ ഗ്രന്ഥശാലകളില്‍ അംഗത്വ മാസാചരണത്തിന് തുടക്കമായി
കൽപ്പറ്റ: ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗ ഗ്രന്ഥശാലകളില്‍ അംഗത്വ മാസാചരണത്തിന് തുടക്കമായി. സ്വാതന്ത്ര്യ ദിനത്തില്‍ ആരംഭിച്ച് സെപ്തംബര്‍ 14 ഗ്രന്ഥശാലാ ദിനാചരണം വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ലൈബ്രറിയില്‍ അംഗത്വമെടുത്ത് എം എൽ എ ടി സിദ്ദിഖ് നിര്‍വഹിച്ചു. മാനന്തവാടി സോളിഡാരിറ്റി ലൈബ്രറിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സുധീര്‍ അംഗത്വം വിതരണം ചെയ്തു. തൃശ്ശിലേരി വാക്ക് ലൈബ്രറിയില്‍ ഒളിമ്പ്യന്‍ ഒ പി ജെയ്ഷ അംഗത്വം വിതരണം ചെയ്തു. മണല്‍വയല്‍ ഗാലക്‌സി ലൈബ്രറിയില്‍ ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി വാസു അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. കുറുമണി നായനാര്‍ സ്മാരക ട്രൈബല്‍ ലൈബ്രറിയില്‍ വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി കെ രവീന്ദ്രന്‍ അംഗത്വ വിതരണം നടത്തി.
കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ശക്തി ഗ്രന്ഥശാലയില്‍ അംഗത്വം സ്വീകരിച്ചു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ സബ് ഇന്‍സ്പെക്ടര്‍ കുഞ്ഞുബാവ തൃക്കൈപ്പറ്റ ജനശക്തി ഗ്രന്ഥശാലയില്‍ അംഗത്വമെടുത്തു. മുട്ടില്‍ കെ ബി സി ടി ലൈബ്രറിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി എം സുമേഷ് അംഗത്വ വിതരണ ഉദ്ഘാടനം നടത്തി. ഏറ്റവും കൂടുതല്‍ അംഗത്വം ചേര്‍ക്കുന്ന ഗ്രന്ഥശാലക്ക് പാരിതോഷികം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *