September 22, 2026

കോളനികളിൽ സ്വാതന്ത്ര്യ ദിനാഘോഷവുമായി ജി എച്ച് എസ് എസ് കുഞ്ഞോം

0
IMG-20210815-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോളനികളിൽ സ്വാതന്ത്ര്യ ദിനാഘോഷവുമായി ജി എച്ച് എസ് എസ് കുഞ്ഞോം

മാനന്തവാടി: അതിജീവനത്തിന്റെയും തുല്യതയുടെയും സന്ദേശവുമായി
കൊവിഡ് കാലത്തെ സ്വാതന്ത്ര്യ ദിനം കോളനികളിൽ ആഘോഷിച്ച് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുഞ്ഞോം മാതൃകയായി. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ സ്കൂളിനോട് ചേർന്നു നിൽക്കുന്ന ഒന്ന്, രണ്ട്,15 വാർഡുകളിൽ ഉൾപ്പെട്ട പൊർളോo, ഇട്ടിലാട്ടിൽ, കുങ്കിച്ചിറ കോളനികൾ കേന്ദ്രീകരിച്ചാണ് സ്‌കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. 
വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘാടക സമിതിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീത രാമൻ, വി ടി അരവിന്ദാക്ഷൻ, ഗണേശൻ എന്നിവരാണ് പതാക ഉയർത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ സ്വാതന്ത്ര്യ സന്ദേശ സദസും കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും ഉണ്ടായിരുന്നു. സ്കൂളിൽ ഹെഡ്മാസ്റ്റർ പി എം അബ്ദുറഹിമാൻ പതാക ഉയർത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *