September 25, 2026

ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ്; 197 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ്; 197 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.65
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (16.08.21) 202 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 703 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.65 ആണ്. 197 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86237 ആയി. 79288 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6400 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4965 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി 24, തവിഞ്ഞാല്‍ 20, അമ്പലവയല്‍, പൊഴുതന 16 വീതം, ബത്തേരി 14, കല്‍പ്പറ്റ, തിരുനെല്ലി, വൈത്തിരി 10 വീതം, എടവക, മുട്ടില്‍ 9 വീതം, നെന്മേനി 8, നൂല്‍പ്പുഴ 7, മീനങ്ങാടി 6, പനമരം, തരിയോട് 5 വീതം, മേപ്പാടി, മുള്ളന്‍കൊല്ലി 4 വീതം, കണിയാമ്പറ്റ, മൂപ്പൈനാട്, വെള്ളമുണ്ട, വെങ്ങപ്പള്ളി 3 വീതം, കോട്ടത്തറ, പുല്‍പ്പള്ളി 2 വീതം, പടിഞ്ഞാറത്തറ, പൂതാടി, മലപ്പുറം, എറണാകുളം സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 5 തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
*703 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 44 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 659 പേരുമാണ് രോഗമുക്തരായത്.
*1183 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.08.21) പുതുതായി നിരീക്ഷണത്തിലായത് 1183 പേരാണ്. 1396 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18435 പേര്‍. ഇന്ന് പുതുതായി 88 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 691 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 647975 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 622584 എണ്ണത്തിന്റെ ഫലം ലഭിച്ചു. 536347 പേര്‍ നെഗറ്റീവും 86237 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *