പത്താം തരം തുല്യതാ; പരീക്ഷാർത്ഥികൾക്ക് ആത്മവിശ്വാസം നൽകാനായി നഗരസഭ ചെയർമാനും


Ad
പത്താം തരം തുല്യതാ; പരീക്ഷാർത്ഥികൾക്ക് ആത്മവിശ്വാസം നൽകാനായി നഗരസഭ ചെയർമാനും

കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന പത്താം തരം തുല്യതാ പൊതു പരീക്ഷ ജില്ലയിൽ ആരംഭിച്ചപ്പോൾ ആത്മവിശ്വാസം നൽകാനായി കൽപ്പറ്റ നഗരസഭ ചെയർമാൻ എത്തി. പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടു മുൻപാണ് നഗരസഭ ചെയർമാൻ കേയംതൊടി മുജീബ്, സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ കുമാർ, സാക്ഷരതാ മിഷൻ കോർഡിനേറ്റർ സ്വയ നാസർ എന്നിവർ നിർദ്ദേശങ്ങൾ നൽകാനും, പരീക്ഷക്ക് ആത്മവിശ്വാസം നൽകാനുമായി എസ്.കെ.എം.ജെ സ്കൂളിൽ എത്തിയത്. ജില്ലയിൽ 234 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 107 പുരുഷന്മാരും, 127 സ്ത്രീകളും ഉൾപ്പെടുന്നു. എസ്.ടി വിഭാഗത്തിൽപ്പെട്ട 51 പേരും, എസ്.സി വിഭാഗത്തിലുള്ള 7 പേരും, ഭിന്നശേഷി വിഭാഗക്കാരായ 7 പേരുമാണ് ഇതിലുള്ളത്. കോവിഡ് സാഹചര്യത്തിൽ പൂർണമായും ഓൺലൈനിലായിരുന്നു പഠിതാക്കളുടെ പഠനം. പ്രായമുള്ളവർക്കും ഓൺലൈൻ പഠനം തടസ്സമായില്ല. സമ്പർക്ക പഠന ക്ലാസും, നിരന്തര മൂല്യനിർണയവും ഓൺലൈനായി നടത്തി. ഓൺലൈൻ പഠനമായിരുന്നതിനാൽ രജിസ്റ്റർ ചെയ്ത മുഴുവൻ പഠിതാക്കളും പരീക്ഷക്ക് ഹാജരായില്ല. ഹാജരാകാൻ സാധിക്കാത്തവർക്ക് പൊതു പരീക്ഷ വകുപ്പ് രണ്ട് അവസരങ്ങൾ കൂടി നൽകുന്നുണ്ട്. 
ജില്ലയിൽ 4 സ്കൂളുകളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാ ഭവനാണ് നടത്തിപ്പ് ചുമതല. സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിലാണ് ഏറ്റവും കൂടുതൽ പഠിതാക്കൾ പരീക്ഷയെഴുതിയത്. 70 പഠിതാക്കളാണ് ഇവിടെ പരീക്ഷയ്ക്കായി എത്തിയത്. പനമരം സ്കൂളിലായിരുന്നു ഏറ്റവും കുറവ് പഠിതാക്കൾ. 50 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മാനന്തവാടി ഹൈസ്കൂളാണ് മറ്റൊരു പരീക്ഷാ കേന്ദ്രം. സെപ്തംബർ ഒന്ന് വരെ പരീക്ഷ തുടരും. 67കാരിയായ പങ്കജവല്ലിയമ്മയാണ് ജില്ലയിൽ പരീക്ഷ ഏഴുതുന്നവരിൽ ഏറ്റവും പ്രായം കൂടിയ പഠിതാവ്. 19കാരനായ വിജയ് ആണ് പ്രായം കുറഞ്ഞ പഠിതാവ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *