May 14, 2026

എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

0
IMG-20210816-WA0053.jpg
By ന്യൂസ് വയനാട് ബ്യൂറോ
എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മാനന്തവാടി: ഗോത്രാരോഗ്യ വാരാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി താലൂക്കിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികളെ അനുമോദിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ നടന്ന ഗോത്രാരോഗ്യ വാരാചരണത്തിൻ്റെ സമാപന ദിനാഘോഷത്തിലാണ് കുട്ടികളെ ആദരിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ 27 കുട്ടികളെയും, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 4 കുട്ടികളെയുമാണ് മൊമൻ്റോ നൽകി അനുമോദിച്ചത്. ചടങ്ങിൽ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ബി. വിജോൾ, പട്ടികവർഗ്ഗ വികസന വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി. വാണിദാസ്, മാനന്തവാടി ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ ജി. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *