May 14, 2026

ഹയര്‍സെക്കണ്ടറി വിജയികള്‍ക്ക് നാടിന്‍റെ സ്നേഹാദരം.

0
IMG-20210816-WA0058.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഹയര്‍സെക്കണ്ടറി വിജയികള്‍ക്ക് നാടിന്‍റെ സ്നേഹാദരം.

ചെന്നലോട്: കഴിഞ്ഞ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടിയ തരിയോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് കൊണ്ട് അനുമോദന ചടങ്ങും തുടര്‍ പഠന സാധ്യതകള്‍ സംബന്ധിച്ച സെമിനാറും സംഘടിപ്പിച്ചു. വാര്‍ഡ് അംഗവും വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി സെക്രട്ടറി കുര്യന്‍ പായിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ കരിയര്‍ വിദഗ്ധന്‍ എന്‍ സി സാജിദ് വിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യതകള്‍ സംബന്ധിച്ച് ക്ലാസെടുത്തു. എ കെ മുബഷിര്‍, സാഹിറ അഷ്റഫ്, ചെന്നലോട് ഗവ യു പി സ്കൂള്‍ പ്രധാനാധ്യാപിക ജയരത്നം തുടങ്ങിയവര്‍ സംസാരിച്ചു. 
മികച്ച വിജയം നേടിയ അലീന ബെന്നി, ഫാത്തിമ നസ്റി, പി അശ്വന്ത്, എബിന്‍ ഡേവിസ്, പി ജി വൈഷ്ണവ്, ശ്രീരാഗ്, അന്‍സല ഷാജി, വിജയ് വിജയന്‍, അനഘ ബാബു, ടി എ ഷഹല, ദില്‍ന സജി, ജസ്ന കുര്യന്‍, ഇസ്ന ഇഖ്ബാല്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. തുടര്‍ പഠനത്തിന് ആവശ്യമായ ഇടപെടലുകളും വാര്‍ഡ് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *