കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിച്ചു


Ad
കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിച്ചു

വെള്ളമുണ്ട: പഞ്ചായത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിച്ചു. മികച്ച ക്ഷീര കർഷകനായി ഒറ്റപ്പനാൽ ജിൻസി ജോസഫ്, ജൈവകർഷകൻ പൂമംഗലത്ത് ഗോപാലകൃഷ്ണൻ, നെൽ കർഷകൻ കാവുംപുറത്ത് ഷാജി ജോസ്, പട്ടികവർഗ്ഗ കർഷകൻ അമ്പലമൂട്ടിൽ വെള്ളൻ, യുവ കർഷക കക്കോട്ട്കുന്ന് രാജി സുജിത്ത്, സമ്മിശ്ര കർഷകൻ കുനിങ്ങാരത്ത് മൊയ്തു, മുതിർന്ന കർഷകതൊഴിലാളി ചെറ്റച്ചാൽ ശിഹാബ്, പ്രവാസി കർഷകർ പുത്തൂർ അസീസ് , നാണ്യവിള കർഷകൻ ചങ്ങാലികാവിൽ സി.വി. ഷാജു, ഔഷധസസ്യ കർഷകൻ മേളത്ത് പൗലോസ്, പട്ടികവർഗ്ഗ കർഷക വടക്കോട്ടുമ്മൽ കൊറുമ്പി രാമൻ എന്നിവരെയുമാണ് ആദരിച്ചത്. ഗ്രാമപഞ്ചായത്ത് സുധി രാധാകൃഷ്ണൻ , കൃഷി ഓഫീസർ എസ്.ശരണ്യ എന്നിവരും ഗ്രാമ പഞ്ചായത്തംഗങ്ങളും കർഷക വികസന സമിതി അംഗങ്ങളും, കൃഷി ഭവൻ ഉദ്യോഗസ്ഥരും കർഷകരുടെ വീടുകളിലെത്തിയാണ് പുരസ്കാരം സമ്മാനിച്ചത്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *