പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിന്റെ സേവനം പനമരത്തും


Ad
പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിന്റെ സേവനം പനമരത്തും 

പനമരം: പനമരത്ത് പോലീസ് കണ്‍ട്രോള്‍ റും വാഹനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ ഐ പി എസ് നിര്‍വഹിച്ചു. ജില്ലയില്‍ പോലീസ് കണ്‍ട്രോള്‍ റും വാഹനങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ കീഴില്‍ ട്രാഫിക് നോഡല്‍ ഓഫീസറായ നര്‍ക്കോട്ടിക് സെല്‍ ഡി വെെ എസ് പി റെജി കുമാറിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. നിലവില്‍ കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി ടൗണുകളില്‍ പോലീസ് കണ്‍ട്രോള്‍ റും വാഹനത്തിന്റെ സേവനം ലഭ്യമാണ്. ഈ വാഹനങ്ങളുടെ പ്രവര്‍ത്തനം പൊതുജനത്തിന് വളരെ ഉപകാരപ്രദമാണ്. മോഷണങ്ങള്‍ തടയുന്നതിനും അപകടസ്ഥലത്തും പ്രകൃതിക്ഷോഭം നേരിടുന്ന അവസരത്തിലും പെട്ടന്നെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനും, രാത്രി യാത്രക്കാരായെത്തുന്ന സ്ത്രികളുടെ സുരക്ഷക്കും അന്തര്‍ സംസ്ഥന മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും വളരെ പ്രശംസനിയമായ പ്രവര്‍ത്തനമാണ് പോലീസ് കണ്‍ട്രോള്‍ റും നടത്തി വരുന്നത്. പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. പനമരത്ത് ആരംഭിച്ചിരിക്കുന്ന പോലീസ് കണ്‍ട്രോള്‍ റും വാഹനത്തിന്റെ സേവനം പനമരം കമ്പളക്കാട് പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ആയിരിക്കും ലഭിക്കുക. പനമരത്ത് അടുത്തിടെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതിന്റെയും നെല്ലിയമ്പം ഇരട്ട കൊലപാതകത്തിന്റെയും അടിസ്ഥാനത്തിലും മുത്തങ്ങ അതിര്‍ത്തി വഴി രാത്രി യാത്ര നിരോധനം നിലനില്‍ക്കുന്നതിനാൽ രാത്രികാലങ്ങളില്‍ മൈസൂരില്‍ നിന്നം മാനന്തവാടി പനമരം വഴി കൂടുതല്‍ യാത്രക്കാര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വരുന്നതു പരിഗണിച്ചും പോലീസിന്റെ പെട്ടെന്നുളള സേവനം പൊതു ജനത്തിന് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പനമരത്ത് പുതിയ കണ്‍ട്രോള്‍ റൂം വാഹനത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 
പോലീസ് സ്റ്റേഷനുകളിലേക്കോ, 04936205808, 100 എന്ന പോലീസ് സഹായം നമ്പറുകളിലേക്ക് വിളിച്ചാലും ഈ വാഹനത്തിന്റെ സേവനം ലഭിക്കും. ഉദ്ഘാടന ചടങ്ങില്‍ ട്രാഫിക് നോഡല്‍ ഓഫീസര്‍ ഡി വെെ എസ് പി രജികുമാര്‍, മാനന്തവാടി ഡി വെെ എസ് പി ചന്ദ്രന്‍, പനമരം കമ്പളക്കാട് പോലീസ് ഇന്‍ഡസ്പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *