കടകളടച്ച് പ്രതിഷേധ സമരവുമായി വൈത്തിരിയിലെ വ്യാപാരികൾ


Ad
കടകളടച്ച് പ്രതിഷേധ സമരവുമായി വൈത്തിരിയിലെ വ്യാപാരികൾ 

വൈത്തിരി : അശാസ്ത്രീയ കോവിഡ് നിയന്ത്രണം കാരണം ഓണകാലമായിട്ടും കടകൾ തുറക്കാൻ പറ്റാതെ രണ്ടാഴ്ച നിയന്ത്രണത്തിലാക്കിയിരിക്കുകയാണ് വൈത്തിരി ഗ്രാമപഞ്ചായത്ത്. ഈ കാരണം കൊണ്ട് കടകളടച്ച് വീട്ടിലിരിക്കുന്ന വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് വൈത്തിരിയിലെ മുഴുവൻ വ്യാപാരികളും കടകളടച്ച് വൈത്തിരി ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി യൂണിറ്റ് പ്രസിഡൻ്റ് സി.വി വർഗീസ് ഉദ്ഘാടനം ചെയ്തു. നിസാർ ദിൽവെ, അനിൽകുമാർ, സലീം മേമന, സുൽഫീക്കർ, സോമസുന്ദരൻ, ബാവ അഷറഫ് എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *