പ്ലസ് വണ്‍ മുതല്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനും അവസരമൊരുക്കി ബദ്‌റുല്‍ ഹുദ


Ad
പ്ലസ് വണ്‍ മുതല്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനും അവസരമൊരുക്കി ബദ്‌റുല്‍ ഹുദ

കല്‍പ്പറ്റ: പനമരത്ത് കഴിഞ്ഞ 17 വര്‍ഷമായി നിര്‍ധന കുടുംബത്തിലെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സ് അടക്കം മെച്ചപ്പെട്ട പഠന മേഖലകളിലേക്ക് എത്താന്‍ സഹായിച്ച പനമരം ബദുല്‍ ഹുദയില്‍ പ്ലസ് വണ്‍ മുതല്‍ സിവില്‍ സര്‍വീസ് പരിശീലനവും ഈ വര്‍ഷം മുതല്‍ നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം 25 കുട്ടികള്‍ക്കാണ് പ്ലസ് വണ്‍ പ്രവേശനം നല്‍കാന്‍ ഉദ്ദേശിക്കുന്നത്. അതില്‍ നിന്നും മാര്‍ക്കിന്റെയും പഠന മികവിന്റെയും അടിസ്ഥാനത്തില്‍ പ്രത്യേകം തിരഞ്ഞെടുക്കുന്ന 10 പേര്‍ക്കാണ് സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നത്. വലിയ ഫീസ് നല്‍കി സിവില്‍ സര്‍വീസ് കോഴ്‌സ് പഠിക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കുകയാണ് ബദറുല്‍ ഹുദയുടെ ലക്ഷ്യം.
യാതൊരു ഫീസും വാങ്ങാതെ സൗജന്യമായി വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്ന ബദ്‌റുല്‍ ഹുദയില്‍ നിന്നും എം ബി ബി എസ്, ബി ഡി എസ്, ബി ടെക്, എം ബി എ തുടങ്ങിയ പ്രൊഫഷനല്‍ കോഴ്‌സുകളില്‍ വിദ്യാഭ്യാസം നേടി നിരവധി പേര്‍ ജോലി നേടി. വിദ്യാര്‍ഥികള്‍ക്ക് വേണ്ടിവരുന്ന ചെലവുകള്‍ ഉദാരമതികളില്‍ നിന്ന് സ്‌പോണ്‍സര്‍ ചെയ്യിപ്പിക്കും. സ്ഥാപനത്തില്‍ അഡ്മിഷന്‍ നേടുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട താമസ, ഭക്ഷണ സൗകര്യങ്ങളുണ്ട്. മതപഠനവും ബഹുഭാഷാ പഠനവും കരിയര്‍ ഗൈഡന്‍സും മികച്ച ഫാക്കല്‍റ്റിയെ ഉപയോഗിച്ച് നല്‍കും. ഈ വര്‍ഷം പ്ലസ് ടു പാസായ ഏതാനും കുട്ടികള്‍ക്ക് മതപഠനത്തോടൊപ്പമുള്ള ബി എ എക്കണോമിക്‌സ്, സോഷ്യോളജി ക്ലാസുകളും ബദ്‌റുല്‍ ഹുദയില്‍ തന്നെ നല്‍കുന്നതാണ്. പ്ലസ് വണ്‍, ഡിഗ്രി ക്ലാസുകളിലേക്ക് അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി, സെക്രട്ടറി പി കെ ഇബ്രാഹീം സഖാഫി, വൈസ് പ്രസിഡന്റ് വരിയില്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *