സ്ത്രീധന നിരോധന ക്യാമ്പയിൻ “ബ്രേക്ക്‌ ദി ഡൗറി ചെയിൻ” നൂറു ദിന പരിപാടി ഉദ്ഘാടനം ചെയ്തു


Ad
സ്ത്രീധന നിരോധന ക്യാമ്പയിൻ “ബ്രേക്ക്‌ ദി ഡൗറി ചെയിൻ” നൂറു ദിന പരിപാടി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : ഐ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ കനൽ പരിപാടിയുടെ ഭാഗമായി സ്ത്രീധന നിരോധന ക്യാമ്പയിനായ “ബ്രേക്ക്‌ ദി ഡൗറി ചെയിൻ ” നൂറു ദിന പരിപാടിയുടെ ഉത്ഘാടനം ജില്ലാ സബ് ജഡ്ജ് കെ രാജേഷ് നിർവഹിച്ചു. ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസർ നിസ്സ എ വിഷയാവതരണം നടത്തി. പരിപാടിക്ക് കാർത്തിക അന്ന തോമസ് (സി ഡി പി ഒ, കൽപ്പറ്റ ഐ സി ഡി സ് ) സ്വാഗതവും സൈന കെ ബി ( ജില്ലാ വനിതാ ശിശു വികസന ഓഫീസർ ) അധ്യക്ഷ സ്ഥാനവും നിർവഹിച്ചു. പരിപാടിയിൽ ബത്തേരി ഡോൺ ബോസ്കോ കോളേജിലെയും മുട്ടിൽ ഡബ്ല്യൂ എം ഒ കോളേജിലെയും വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്തു. സ്ത്രീധനവുമായി ബന്ധപെട്ടുള്ള വിദ്യാർത്ഥികളുടെ സംവാദം ഉണ്ണിമായ ഡെന്നിസ് (സൈക്കോ സോഷ്യൽ കൗൺസിലർ ) മോഡറേറ്റ് ചെയ്തു. ലിസ്സി ഐസക് (സൈക്കോ സോഷ്യൽ കൗൺസിലർ) പരിപാടിക്ക് നന്ദി അറിയിച്ചു

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *