ആദിവാസികളുടെ ശ്മശാന ഭൂമി തിരിച്ചു പിടിക്കും: പട്ടിക വർഗ്ഗ മോർച്ച


Ad
ആദിവാസികളുടെ ശ്മശാന ഭൂമി തിരിച്ചു പിടിക്കും:  പട്ടിക വർഗ്ഗ മോർച്ച
അമ്പലവയൽ: പഞ്ചായത്തിൽ കൊട്ടമ്പം കോളനയുടെ ശ്മശാന ഭൂമി കയ്യേറിയ സ്വകാര്യ വ്യക്തിക്കെതിരെ പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം കേസ്എടുക്കണമെന്നും ശ്മശാന ഭൂമി ആദിവാസികൾക്ക് തിരിച്ചു കിട്ടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പട്ടിക വർഗ്ഗ മോർച്ച അധികാരികളോടാവ ശ്യപ്പെട്ടു. പതിറ്റാണ്ടുകളായി ആദിവാസികൾ മൃതശരീരം സംസ്കരിക്കുന്ന സ്ഥലമാണിത്. റവന്യൂ അധികാരികളെ സ്വാധീനിച്ചിട്ടാണ് ഈ വ്യക്തി സ്ഥലം കൈയ്യേറിയിട്ടുള്ളത്. അര ഏക്കറിനു മേൽ ഉണ്ടായിരുന്ന സ്ഥലമാണിത്.  അധികാരികളുടെ നിസംഗത അവസാനിപ്പിച്ചില്ലെങ്കിൽ പട്ടിക വർഗ്ഗ മോർച്ചയുടെ നേതൃത്വത്തിൽ ശ്മശാന ഭൂമിയുടെ സ്ഥലം പിടിച്ചെടുക്കുമെന്നും പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന അധ്യക്ഷൻ മുകുന്ദൻ പള്ളിയറ പറഞ്ഞു. സുബ്രമണ്യയൻ, സി എ ബാബു, കെ എം പൊന്നു, മോഹനൻ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *