September 24, 2026

മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

0
IMG-20210819-WA0064.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കല്‍പ്പറ്റ: പുത്തൂര്‍വയലില്‍ നിന്നും അതിമാരക മയക്കുമരുന്നായ എം ഡി എം എ പിടികൂടി. ജെ എസ് പി അജിത് കുമാര്‍ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൂര്‍വയലിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 13 കിലോഗ്രാമിലധികം മാരക മയക്കുമരുന്ന് പിടികൂടിയത്. വീട് വാടകക്കെടുത്ത് ലഹരി മരുന്ന് വില്‍പ്പന നടത്തി വരികയായിരുന്ന കൊടുവള്ളി എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് ഷാഫി (32) യെ പോലീസ് സംഭവ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. എം ഡി എം എ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും മേപ്പാടി എസ് ഐ വി പി സിറാജും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സ്‌പെഷ്യല്‍ ടീം അംഗങ്ങളായ എസ് ഐ പി ജയചന്ദ്രന്‍, പോലീസ് ഉദ്യോഗസ്ഥരായ ടി പി അബ്ദുറഹ്മാന്‍, ഷാലു ഫ്രാന്‍സിസ്, കെ കെ വിപിന്‍, ടി കെ നജീബ്, എ അഭിജിത്ത്, വി പാര്‍വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *