നിർധനരായ 30 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു


Ad
നിർധനരായ 30 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

കൽപ്പറ്റ: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷന്റെ സേവന പദ്ധതിയായ 'ദ്യുതി'യും കൽപറ്റയിലെ KL12 ബസ് ജീവനക്കാരുടെ കൂട്ടായ്മയും ചേർന്ന് ഓണക്കിറ്റ് വിതരണം നടത്തി. കൽപറ്റ പുതിയ സ്റ്റാൻഡിൽ സംഘടിപിച്ച ചടങ്ങിൽ വച്ച് നിർധനരായ 30 കുടുംബങ്ങൾക്ക് 1000 രൂപയുടെ നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം ജംഹർ പരിപാടി ഉൽഘാടനം ചെയ്തു. എൽദൊ കെ ഫിലിപ് , അസീസ് മംഗലം, അനൂപ് കെ.സി, ഷമീർ കൊട്ടാരം, ആരോഷ് മനീഷ, കെ ടി ഷക്കീർ എന്നിവർ സംസാരിച്ചു. ദ്യുതി പദ്ധതിയുടെ ഭാഗമായി ഈ വർഷം 2 വീടുകളുടെ വയറിംഗ് നടത്തുകയും 5 വീടുകളിൽ ടെലിവിഷൻ സെറ്റുകൾ വിതരണം നടത്തുകയും ചെയ്തു. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഉൽസവ ബത്തയിൽ നിന്നും വിഹിതം സ്വരൂപിച്ചാണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *