August 13, 2026

രാജിവ് ഗാന്ധി അനുസ്മരണം നടത്തി

0
IMG-20210820-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
രാജിവ് ഗാന്ധി അനുസ്മരണം നടത്തി

തലപ്പുഴ: മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന രാജീവ് ഗാന്ധിയുടെ എഴുപത്തിഏഴാം ജന്മദിനം യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇരുപത്തിയൊന്നാം യുഗത്തിലേക്ക് ഇന്ത്യയെ സ്വപ്നം കണ്ട് ശാസ്ത്ര സാങ്കേതിക രംഗത്ത് വൻ കുതിപ്പുമായി രാജ്യത്തെ നയിച്ച ധീക്ഷണ ശാലിയായ ഭരണാധികാരിയായിരുന്ന രാജിവ് ഗാന്ധിയുടെ ഓർമകളെ പോലും ഇന്ന് രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ ഭയപ്പെടുകയാണ്. അത് കൊണ്ടാണ് കായിക രംഗത്ത് കഴിവ് തെളിയിച്ച വ്യക്തികൾക്ക് രാജ്യം നൽകി വരുന്ന രാജിവ് ഗാന്ധി ഗേൽരത്ന അവാർഡിൽ നിന്ന് പോലും രാജിവ് എന്ന നാമം നരേന്ദ്ര മോദി സർക്കാർ എടുത്ത് മാറ്റിയതെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.
രാജിവ് ഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി കൊണ്ട് അനുമരണ യോഗം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അസീസ് വാളാട് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് നിധിൻ തലപ്പുഴ അധ്യക്ഷത വഹിച്ചു.സലാം എടപ്പറ,ഫൈസൽ, പ്രതീപ്,ഹമീദ്,പ്രകാശൻ,ഹാരിസ്,സിറാജ് തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *