സ്ത്രീകൾക്കും പെൺകുട്ടികൾക്കും വാട്സാപ്പിലൂടെ അശ്ലീല വീഡിയോ അയച്ചയാൾ പിടിയിൽ


Ad
സ്ത്രീകൾക്കും പെൺകുട്ടികൾക്കും വാട്സാപ്പിലൂടെ സ്വന്തം അശ്ലീല വീഡിയോ അയച്ചയാൾ പിടിയിൽ

കൽപ്പറ്റ: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സ്വന്തം അശ്ലീല വീഡിയോ അയച്ചു നൽകിയ പ്രതിയെ വയനാട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും നമ്പർ ശേഖരിച്ച് ഇന്റർനെറ്റ് നമ്പർ ഉപയോഗിച്ച് വീഡിയോ കോൾ ചെയ്യുകയും സ്വന്തം അശ്ലീലദൃശ്യങ്ങൾ അയച്ചു നൽകുകയും ചെയ്തു കൊണ്ടിരുന്ന തിരുവനന്തപുരം പൊന്മുടി സ്വദേശി ഷൈജു (38) നെയാണ് വയനാട് സൈബർ പോലീസ് ഇൻസ്പെക്ടർ ജിജീഷിൻ്റെ നേതൃത്വത്തിൽ സൈബർ പോലീസ് ഉദ്യോഗസ്ഥരായ സലാം, ശുക്കൂർ, രഞ്ജിത്ത് എന്നിവർ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. വയനാട് ജില്ലയിൽ നിന്ന് തന്നെ ഒട്ടനവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിൻ്റെ അവസാനമാണ് പ്രതിയെ തിരുപ്പൂരിൽ നിന്നും പിടികൂടിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *