കൽപ്പറ്റ മണ്ഡലത്തിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം എല്‍ എയ്ക്ക് നിവേദനം നല്‍കി


Ad
കൽപ്പറ്റ മണ്ഡലത്തിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം എല്‍ എയ്ക്ക് നിവേദനം നല്‍കി 

കല്‍പ്പറ്റ: ടൗണ്‍ നവീകരണവുമായി ബന്ധപ്പെട്ട് സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കുക, നഗരസഭയിലെ തുര്‍ക്കി ബസാര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് പണി പൂര്‍ത്തിയാക്കുക, ഗൂഢലായി കുന്നിലെ പട്ടയപ്രശ്‌ന, നികുതി എടുക്കാനും നടപടിയെടുക്കുക, കെ എല്‍ ആര്‍ ന്റെ പേരു പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുക, കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക ,ക്യാന്‍സര്‍, കിഡ്‌നിനി രോഗങ്ങള്‍ക്കുള്ള ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തുക, കല്‍പ്പറ്റ പഴയ ഗവ. ഹോസ്പിപിറ്റല്‍ സ്ത്രീകളു ടേയും കുട്ടികളുടേയും ഹോസ്പിറ്റല്‍ ആക്കി മാറ്റുക ,കല്‍പ്പറ്റയ്ക്ക് അനുയോജ്യമായ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക ,കല്‍പ്പറ്റ ഗവ.കോളേജിന്റെ സ്ഥലം പ്രയോജനപ്പെടുത്തി ആധുനിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, കല്‍പ്പറ്റ നഗരസഭ പ്രദേശത്ത് വ്യവസായങ്ങള്‍ ആരംഭിക്കുക, മണിയങ്കോട് അമ്പലത്തില്‍ അയ്യപ്പഭക്തന്മ്മാര്‍ക്ക് അനുവദിച്ച ഇടത്താവളം ഉടന്‍ ആരംഭിക്കുക, പെരുംന്തട്ട യുപി സ്‌ക്കൂള്‍ ഹൈസ്‌കൂള്‍ ആക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുസ്ലീം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി എംഎല്‍എക്ക് നിവേദനം നല്‍കിയത്. കല്‍പ്പറ്റയിൽ ചേര്‍ന്ന മുന്‍സിപ്പല്‍ മുസ്ലിം ലീഗ് യോഗത്തില്‍ പ്രസിഡന്റ് എ.പി.ഹമീദ് അധ്യക്ഷത വഹിച്ചു. എം എല്‍ എ ടി.സിദ്ധിഖിന് സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ റസാഖ് കല്‍പ്പറ്റ, സി.മൊയ്തീന്‍ കുട്ടി, അലവി വടക്കേതില്‍, മജീദ് കരിമ്പനക്കല്‍ ,മുജീബ് കേയംതൊടി ,സി.കെ.നാസര്‍, കെ.മുസ്തഫ ,എന്‍.ബഷീര്‍, വി.ഡി.റൗഉഫ് ,അഡ്വ.എ.പി.മുസ്തഫ, പി.പി. ഷൈജല്‍ ,പി.കുഞ്ഞൂട്ടി, അസീസ് അമ്പിലേരി എന്നിവര്‍ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *