കർഷകരോടുള്ള സർക്കാർ നിലപാട് മാറ്റണം: സ്വതന്ത്ര കർഷക സംഘം


Ad
കർഷകരോടുള്ള സർക്കാർ നിലപാട് മാറ്റണം: സ്വതന്ത്ര കർഷക സംഘം

പനമരം: പെൻഷൻ ഉൾപ്പെടെ കർഷകരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാട് മാറ്റണമെന്ന് സ്വതന്ത്ര കർഷക സംഘം കൈതക്കൽ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. രണ്ടുവർഷമായി കർഷക പെൻഷൻ മുടങ്ങിക്കിടക്കുകയാണ്. കർഷകർക്ക് ആശ്വാസമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡൻറ് പി.ഇബ്രാഹിം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമദ് ഹാജി, പി.ഇബ്രാഹിം മാസ്റ്റർ, സി. അബ്ദുൽ മജീദ്, പി.കെ.അബ്ദുൽ നാസർ, റാഷിദ് പള്ളിക്കണ്ടി, കുഞ്ഞമ്മദ് കൈതക്കൽ എന്നിവർ കർഷകരെ ആദരിച്ചു. പൊറ്റയിൽ മമ്മു, ചീനമ്പിടൻ ആമദ് ഹാജി, പുതിയോട്ടിൽ പോക്കർ, പള്ളിക്കണ്ടി അസീസ്, ബീരാളി മജീദ് എന്നിവരെയാണ് ആദരിച്ചത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *