August 12, 2026

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

0
IMG-20210823-WA0049.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു 

തിരുനെല്ലി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരുനെല്ലി ക്ഷേത്രം ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. അനുമോദന യോഗത്തിൽ ക്ഷേത്രം മാനേജർ പി. കെ പ്രേ‌മചന്ദ്രൻ അധ്യക്ഷത വഹിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. സി സദാനന്ദൻ വിജയികൾക്ക് ഉപഹാര സമർപ്പണം നടത്തി. തദവസരത്തിൽ തിരുനെല്ലി ക്ഷേത്രത്തിന്റെ തീക്കനൽ ഐതിഹ്യങ്ങൾ എഴുതുകയും ഈണം നൽകി പാടുകയും ചെയ്ത ക്ഷേത്രജീവനക്കാരനായ ജി പ്രകാശന് ക്ഷേത്ര മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരി പൊന്നാട അണിയിച്ചു. യോഗത്തിൽ, എ സി മനോജ് സ്വാഗതവും ടി സന്തോഷ്‌ കുമാർ നന്ദിയും രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *