ശ്രീനാരായണഗുരു ജയന്തിദിനം ആഘോഷിച്ചു


Ad
ശ്രീനാരായണഗുരു ജയന്തിദിനം ആഘോഷിച്ചു
കൽപ്പറ്റ: എസ്.എൻ.ഡി.പി യോഗം കൽപ്പറ്റ യൂണിയന്റെയും കല്ലുപാടി, മീനങ്ങാടി , പടിഞ്ഞാറത്തറ , തരിയോട് , കരണി എന്നീ ശാഖാ യോഗങ്ങളുടെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 167 ആ മത് ജയന്തി ദിനം വിവിധ പരിപാടികളോട്കൂടി കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൊണ്ട് ആഘോഷിച്ചു. യൂണിയൻ കൌൺസിൽ, യൂണിയൻ കമ്മിറ്റി, വനിതാസംഘം, യൂത്ത് മൂവ്മെൻറ് എന്നിവയുടെ സഹകരണത്തോടെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു എൻ്റോവ്മെൻറുകൾ വിതരണം ചെയ്യുകയും.നിർധന വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ നൽകുകയും ചെയ്തു. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, ഗുരുദേവ കൃതികളുടെ പാരായണം, കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ മത്സരങ്ങൾ, പായസ വിതരണം എന്നിവ ജയന്തിയുടെ ഭാഗമായി നടത്തുകയുണ്ടായി . 'യൂണിയൻ പ്രസിഡന്റ് കെ.ആർ കൃഷ്ണൻ ,സെക്രട്ടറി. എം മോഹനൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ്‌ എൻ പദ്മിനി . മണിയപ്പൻ ,രജനി കൃഷ്ണദാസ് ഓമന മണിയപ്പൻ, ദേവി മോഹനൻ, പുൽപ്പാറ മോഹനൻ സാജൻ പോരുണ്ണിക്കൽ എന്നിവർ നേതൃത്വം നൽകി. “ഗുരുദേവന്റെ അവതാരം മാനവരാശിക്ക് ” എന്ന വിഷയത്തിൽ ഓൺലൈനായി പ്രഭാഷണം നടത്തി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *