താലിബാന്‍ പ്രവര്‍ത്തനങ്ങളെ മതത്തിന്റെ മേല്‍ കെട്ടിവെക്കുന്നത് ഭൂഷണമല്ല: എസ് വൈ എസ്


Ad
താലിബാന്‍ പ്രവര്‍ത്തനങ്ങളെ മതത്തിന്റെ മേല്‍ കെട്ടിവെക്കുന്നത്

ഭൂഷണമല്ല: എസ് വൈ എസ്
കല്‍പ്പറ്റ: താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ
പ്രവര്‍ത്തനങ്ങളുടേയും നിലപാടുകളുടേയും അടിസ്ഥാനത്തില്‍ ഇസ്്‌ലാമിനെ
വിലയിരുത്തുന്നതും അവരുടെ പ്രവര്‍ത്തനങ്ങളുടെ പിതൃത്വം മതത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് പുരോഗമന സമൂഹത്തിന് ഭൂഷണമല്ലെന്നും സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) വയനാട് ജില്ലാ യൂത്ത് കൗണ്‍സില അഭിപ്രായപ്പെട്ടു. മുഹമ്മദ് സഖാഫി ചെറുവേരി യൂത്ത് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സമിതി അംഗം എസ് അബ്ദുദുല്ല, ദാറുല്‍ ഫലാഹ്
ജനറല്‍ സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി എന്നിവര്‍ സംസാരിച്ചു.
ഓര്‍ഗനൈസിംഗ്, സാന്ത്വനം, ദഅ്‌വ, സാംസ്‌കാരികം, സാമൂഹികം
ഡയറക്ട്രേറ്റുകളുടെ റിപ്പോര്‍ട്ടുകള്‍ യഥാക്രമം അബ്ദുല്ലത്വീഫ്
കാക്കവയല്‍, സുബൈര്‍ അഹ്‌സനി, ഉബൈദ് സഅദി, നസീര്‍ കോട്ടത്തറ, സുലൈമാന അമാനി എന്നിവര്‍ അവതരിപ്പിച്ചു. മുഹമ്മദലി സഖാഫി പുറ്റാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി എം നൗഷാദ് സ്വാഗതവും ലത്വീഫ് കാക്കവയല്‍ നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *