September 22, 2026

സൂചിപ്പാറയിലേക്ക് ‌ഇന്ന്‌ മുതൽ പ്രവേശനം

0
357-730x365.jpg
By ന്യൂസ് വയനാട് ബ്യൂറോ
സൂചിപ്പാറയിലേക്ക് ‌ഇന്ന്‌ മുതൽ പ്രവേശനം
മേപ്പാടി: സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രം‌ ഇന്ന് (ബുധൻ) മുതൽ തുറന്ന്‌ പ്രവർത്തിപ്പിക്കും. മൂന്ന്‌ വർഷത്തിന്‌ ശേഷമാണ്‌ സൂചിപ്പാറ വീണ്ടും സജീവമാകുന്നത്‌. സന്ദർശകരുടെ എണ്ണം സംബന്ധിച്ച കേസ്‌ തീർപ്പായതിനെ തുടർന്ന്‌ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ പ്രവർത്തനം പുന:രാരംഭിക്കുന്നത്‌. ഒരാഴ്‌ച മുമ്പ്‌ പ്രവർത്താനുമതി ലഭിച്ചുവെങ്കിലും കോവിഡ്‌ നിയന്ത്രണത്തെ തുടർന്ന്‌ ഒരു ദിവസം മാത്രമാണ്‌ തുറന്നത്‌.
രാവിലെ എട്ട്‌ മുതൽ വൈകീട്ട്‌ നാല്‌ വരെയാണ്‌ നിലവിൽ പ്രവർത്തന സമയം. ഒരു ദിവസം 1200 പേരെ അനുവദിക്കും. മുതിർന്നവർക്ക്‌ 59 രൂപയും വിദ്യാർഥികൾക്ക്‌  25 രൂപയുമാണ്‌ ഫീസ്‌. കോവിഡ് ‌പ്രോട്ടോകോൾ പാലിച്ചായിരിക്കും സന്ദർശകരെ അനുവദിക്കുകയെന്ന്‌  അധികൃതർ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *